25 April Thursday

635 കോടിയുടെ അനുമതി, 
65,442 കുടുംബത്തിന്‌ ഗുണം

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022

 കോന്നി 

കോന്നി നിയോജക മണ്ഡലത്തിലെ  സമഗ്ര കുടിവെള്ള പദ്ധതിക്ക്  635 കോടി രൂപയുടെ അനുമതി ലഭിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. 65,442 കുടുംബങ്ങൾക്ക് ശുദ്ധ ജലമെത്തിക്കാൻ കഴിയുന്ന പദ്ധതിയാണ്. 2020ലെ ബജറ്റിലാണ് മണ്ഡലത്തിൽ 400 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചത്. വാട്ടർ അതോറിറ്റി പ്രൊജക്ട് വിഭാഗമാണ് പദ്ധതി തയ്യാറാക്കിയത്.വിശദമായ റിപ്പോർട്ടിനെ തുടർന്ന് 635 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്.ഇതോടെ കോന്നി മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തിലും ശുദ്ധ ജല വിതരണ പദ്ധതികളാകും.
കലഞ്ഞൂർ പഞ്ചായത്തിൽ 11700 വീടുകളിലേക്കായി 116.48കോടി രൂപയുടെ അനുമതിയും ഏനാദിമംഗലത്ത്‌ 8031 വീടുകളിൽ കണക്ഷൻ നൽകുന്നതിന് 105.69 കോടിയും അരുവാപ്പുലത്ത്‌  3688 കുടുംബങ്ങൾക്ക്‌ കണക്ഷന്‌ 34.23 കോടിയും കോന്നി പഞ്ചായത്തിൽ  3660 കുംബങ്ങൾക്ക്‌ 32.39 കോടിയും 
തണ്ണിത്തോട് 2841 കുടുംബങ്ങൾക്ക്‌ 14.76 കോടിയും വള്ളിക്കോട്  8800 കുടുംബങ്ങൾക്ക്  36.81 കോടിയും പ്രമാടത്ത്‌ 9669  കണക്ഷൻ നൽകുന്നതിന്‌  102.80കോടിയും മലയാലപ്പുഴയിൽ 4133 കുടുംബങ്ങൾക്ക്  63.28 കോടിയും മൈലപ്ര പഞ്ചായത്തിൽ 2839 കുടുംബങ്ങൾക്ക് 36.11 കോടി യും ചിറ്റാറിൽ 4159 കുടുംബങ്ങൾക്ക് 41 കോടിയും സീതത്തോട് പഞ്ചായത്തിൽ 5922 കുടുംബത്തിന്‌ കുടിവെള്ള കണക്ഷൻ നൽകുന്നനായി 51.50 കോടിയുടെ അനുമതിയുമാണ് ലഭിച്ചിട്ടുള്ളത്.  പദ്ധതി നിർവഹണം വേഗത്തിലാക്കാൻ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്ന്‌ എംഎൽഎ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top