27 April Saturday

ക്വാറിയുല്‍പ്പന്ന വിലവര്‍ധന നിയന്ത്രിക്കണം: നിര്‍മാണത്തൊഴിലാളി യൂണിയന്‍

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022
പത്തനംതിട്ട
ക്വാറിയുൽപ്പന്നങ്ങളുടെ അന്യായ വിലക്കയറ്റം നിയന്ത്രിക്കണമെന്ന് നിർമാണ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ക്വാറികളിൽ നിന്നുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും ഒരു നിയന്ത്രണവുമില്ലാതെയാണ് വിലവർദ്ധനവ്. വിവിധ ക്രഷർ യൂണിറ്റുകൾ തോന്നുംപടിയാണ് വില കൂട്ടിയിട്ടുള്ളത്. 
നിർമാണമേഖലയെ സ്തംഭനത്തിലേക്ക്  നയിക്കാനെ ഇത് ഇടയാക്കു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിലച്ച നിർമാണമേഖല തിരിച്ചുവരവിന്റെ  പാതയിലെത്തുമ്പോഴാണ്  വീണ്ടും  പ്രതസന്ധിയിലാക്കുന്ന  വിധം അന്യായ വില വർധന. 
ഓരോ  ക്വാറികളും ഓരോ നിരക്കാണ് ഈടാക്കുന്നത്. ജിഎസ്ടിയുടെ പേരിലും ഓരോ   വില  ഈടാക്കുന്നു. മെറ്റലിന്  ചിലർ  37 രൂപയും എം സാൻഡ് 55,  പീ സാൻഡ് 63 എന്നിങ്ങനെയാണ്  ഈടാക്കുന്നത്. ചിലർ ഇതിലും  കുറച്ചും മറ്റു ചിലർ ഇതിൽ  കൂടുതലുമാണ്  വാങ്ങുന്നത്.  
ലൈഫ് മിഷനിലടക്കം  വീടുകളുടെ നിർമാണം   നടക്കുന്ന വേളയിൽ അവയെല്ലാം തടസ്സപ്പെടുത്താൻ ഇത് ഇടയാക്കും. അന്യായ വിലവർധന തടയാൻ  കലക്ടർ അടിയന്ത   നടപടി സ്വീകരിക്കണമെന്നും യൂണിയൻ  ആവശ്യപ്പെട്ടു.  അന്യായ വിലവർധന നിയന്ത്രിക്കാൻ നടപടിയെടുത്തില്ലെങ്കിൽ ക്രഷർ ഉപരോധത്തിനടക്കം നിർമാണ തൊഴിലാളികൾ തയ്യാറാകുമെന്ന്  യൂണിയൻ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ  പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top