19 April Friday

ഞങ്ങളില്ലേ കൂടെ...

വെബ് ഡെസ്‌ക്‌Updated: Tuesday Oct 19, 2021

കോവിഡ് പോസീറ്റീവായവരെ ഡിവെെഎഫ്ഐ യൂത്ത് ബ്രിഗേഡ് പ്രവർത്തകർ ഇരവിപേരൂർ ഐജിഒ ക്യാമ്പസിലെ കോവിഡ് സെന്ററിലേക്ക് ഓട്ടോറിക്ഷയിൽ കൊണ്ടുപോകുന്നു

പത്തനംതിട്ട 
നാട് പ്രളയത്തിൽ മുങ്ങിയപ്പോൾ കൈത്താങ്ങായി ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ്. ശനി,ഞായർ ദിവസങ്ങളിലായി ജില്ലയിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിലായപ്പോൾ നൂറുകണക്കിന് ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് പ്രവർത്തകരാണ് രക്ഷാപ്രവർത്തനത്തിന് രംഗത്തെത്തിയത്. ആങ്ങമൂഴിയിൽ കനത്ത മഴയിൽ മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസ്സപ്പെട്ടപോൾ റോഡ് ഗതാഗതയോഗ്യമാക്കി നൽകിയതും, ആറന്മുളയിൽ വെള്ളം കയറിയ വീടുകളിൽ നിന്നും ആളുകളെയും വീട്ടുപകരണങ്ങളും, വളർത്തുമൃഗങ്ങളെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുന്നതും അവരായിരുന്നു.

പത്തനംതിട്ട മുനിസിപ്പൽ ലൈബ്രറിയിൽ വെള്ളം കയറിയപ്പോൾ പത്തനംതിട്ട നോർത്ത് ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ്‌ പുസ്തകങ്ങളും ഉപകരണങ്ങളും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. കോട്ടാങ്ങൽ പഞ്ചായത്തിലെ  വീടുകൾ വൃത്തിയാക്കി നൽകി. പ്രളയത്തെ അതിജീവിച്ച പത്തനംതിട്ട ജനറൽ ആശുപത്രിയിലെ കോവിഡ് രോഗികൾക്കും മറ്റു കിടപ്പു രോഗികൾക്കും ഭക്ഷണമെത്തിച്ചതും പരുമല പ്രാഥമികാരോഗ്യകേന്ദ്രത്തിൽ വെള്ളം കയറിയപ്പോൾ മരുന്നും മറ്റ്‌ ഉപകരണങ്ങളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതും യൂത്ത് ബ്രിഗേഡാണ്‌. കിടങ്ങന്നൂർ എഴിക്കാട് കോളനിയിൽ നിന്ന്‌ ആളുകളെയും വളർത്തുമൃഗങ്ങളെയും  മാറ്റി. കുറ്റൂരിൽ കിടപ്പു രോഗിയെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതും മേപ്രാലിൽ നടക്കാൻ കഴിയാത്ത പ്രായമുള്ള ആളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതും അവരാണ്‌.

ചെളി അടിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായ ചെറുകോൽ വാഴക്കുന്നം റോഡ് സഞ്ചാര യോഗ്യമാക്കി. വള്ളംകുളത്ത് വെള്ളം കയറിയ വീടുകളിൽ അവശ്യവസ്തുക്കൾ എത്തിച്ചു.മല്ലപ്പള്ളി ടൗൺ, പുന്നമറ്റം ആശുപത്രിപ്പടി, എന്നിവിടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തി.  വലഞ്ചുഴി പ്രദേശത്തെ ജനങ്ങൾക്ക് പത്തനംതിട്ട  സൗത്ത് മേഖലയിലെ യൂത്ത് ബ്രിഗേഡ് ഭക്ഷ്യസാധനങ്ങളും മാസ്കും സാനിറ്റൈസറും എത്തിച്ചു.  വരും ദിവസങ്ങളിൽ കൂടുതൽ രക്ഷാപ്രവർത്തനങ്ങളിൽ ഇടപെടണമെന്ന് ജില്ലാ പ്രസിഡന്റ് സംഗേഷ് ജി നായരും ജില്ലാ സെക്രട്ടറി പി ബി സതീഷ് കുമാറും അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top