25 April Thursday
സഹായസമിതി രൂപീകരിച്ചു

നൗഫലിനും നസ്രിയക്കും മജ്ജ മാറ്റിവയ്‌ക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021
 
റാന്നി
തലസീമിയ എന്ന വൈകല്യമുള്ള നൗഫലിനും നസ്രിയക്കും സഹായമേകാൻ വെച്ചൂച്ചിറയിൽ ജനകീയ ചികിത്സാ സഹായസമിതി രൂപീകരിച്ചു. വെച്ചൂച്ചിറ അരയൻപാറ പുല്ലാട്ട് വീട്ടിൽ ഷാനവാസിന്റെ മക്കളായ ഇവർക്ക്‌ ശരീരത്തിൽ രക്തമുണ്ടാകാത്ത അവസ്ഥയാണ്‌. എല്ലാ മാസവും രക്തംകയറ്റി ചികിത്സ നടത്തിയാണ് ജീവൻ നിലനിർത്തുന്നത്. എറണാകുളം അമൃത ആശുപത്രി ഓങ്കോളജി വകുപ്പിലെ ഡോ. നീരജിന്റെ ചികിത്സയിലായിരുന്നു. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമാണ് ഏക പോംവഴി. 
ഒരാൾക്ക് ഏകദേശം 40 ലക്ഷം രൂപ വീതം ചെലവ് വരും. നൗഫലിന് അനുയോജ്യമായ ദാതാവിനെ ലഭിച്ചിട്ടുണ്ട്. കൊച്ചി ആസ്റ്റർ മെഡിസിറ്റി ശസ്‌ത്രക്രിയക്കും ചികിത്സക്കും സൗകര്യം ചെയ്യാൻ തയാറായി മുന്നോട്ട് വന്നിട്ടുമുണ്ട്. വെച്ചൂച്ചിറ എണ്ണൂറാംവയൽ സിഎംഎസ് എൽപി സ്കൂളിൽ നൗഫൽ അഞ്ചാം ക്ലാസിലും നസ്രിയ നേഴ്‌സറിയിലും പഠിക്കുന്നു. 
ചികിത്സാ സഹായനിധിയിലേക്ക് ആദ്യ സംഭാവന കുവൈറ്റിലെ വെച്ചൂച്ചിറ നിവാസികളായ സുഹൃത്തുക്കൾ സമാഹരിച്ച 200000 രൂപ രാജു മാമ്പറമ്പിൽ വെച്ചൂച്ചിറ  പഞ്ചായത്ത്‌ പ്രസിഡന്റ്‌  ടി കെ ജെയിംസിനു കൈമാറി. റോബിൻ മാമ്മൂട്ടിൽ, ലിജോ കല്ലിശേരി, സന്തോഷ്‌ മണ്ണടിശാല, ബിജോയ്‌ വട്ടക്കാല എന്നിവരുടെ നേതൃത്വത്തതിലാണ് തുക സമാഹരിച്ചത്. ഹിന്ദുസ്ഥാൻ എൻജിനീയറിങ് കോളേജ് അലുമിനി സമാഹരിച്ച ഒരുതലസീമിയ ലക്ഷം രൂപ മോനച്ചൻ മാമ്മൂട്ടിൽ പ്രസിഡന്റിന് കൈമാറി. റോബിൻ മാമ്മൂട്ടിലിന്റെ നേതൃത്വത്തിലാണ് തുക സമാഹരിച്ചത്.
ചികിത്സാ സഹായനിധി സമാഹരണത്തെക്കുറിച്ച് ആലോചിക്കാൻ ചേർന്ന യോഗത്തിൽ പഞ്ചായത്തംഗങ്ങളായ സിറിയക്ക് തോമസ്, രാജി വിജയകുമാർ, പൊന്നമ്മ ചാക്കോ, ഡോ. മനു വർഗീസ്, സാബു പുല്ലാട്ട്, കെ ശ്രീകുമാർ, അംബി പള്ളിക്കൽ, ജോസ് പാത്രമാങ്കൽ, ബാബു മോളിക്കൽ, ഷൈനു ചാക്കോ, ആന്റച്ചൻ ഇലവുങ്കൽ, ഷാജി പനമുറ്റം എന്നിവർ സംസാരിച്ചു.
ചികിത്സാസഹായ നിധി സമാഹരണത്തിന് വെച്ചൂച്ചിറ സ്റ്റേറ്റ്  ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. പി ഷാനവാസ്‌ അക്കൗണ്ട്‌ നമ്പർ: 31315970868. ഐഎഫ്‌എസ്‌സി കോഡ്‌: SBIN0007254. ഗൂഗിൾ പേ, ഫോൺ പേ: 9656598375.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top