29 March Friday

1050 ലിറ്റർ 
കോട പിടിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021
പത്തനംതിട്ട
കൊച്ചുകോയിക്കൽ ഉൾവനത്തിൽനിന്ന്‌ 1050 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ  ചിറ്റാർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി എ ആദർശിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്‌ കോടശേഖരം കണ്ടെത്തിയത്. ആന കുടിക്കുന്നത് ഒഴിവാക്കാൻ പാറക്കെട്ടിനു മുകളിലാണ് കോട സുക്ഷിച്ചിരുന്നത്. 
പരിശോധനയിൽ പത്തനംതിട്ട പൊലിസ് സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് സബ്‌ ഇൻസ്പെക്ടർ കെ വി സജി, കൊച്ചുകോയിക്കൽ ബീറ്റ് ഫോറസ്റ്റ് ഓഫീസറൻമാരായ ആൽവിൻ തോമസ്, എസ് ആർ റെജിൽ, പത്തനംതിട്ട എക്സൈസ് ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ പ്രസാദ്, ചിറ്റാർ റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ആർ രഞ്ജിത്ത്, സിവിൽ എക്സൈസ് ഓഫിസർ ആസിഫ്  സലിം, ഡ്രൈവർ ശ്യാംരാജ്  എന്നിവർ പങ്കെടുത്തു. പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top