16 April Tuesday
ജീവിത ശൈലീ രോ​ഗ നിര്‍ണയം 5 പഞ്ചായത്തില്‍

മാറണം ശൈലി 
വാഴണം ആരോഗ്യം

വെബ് ഡെസ്‌ക്‌Updated: Friday Aug 19, 2022

 പത്തനംതിട്ട

ജീവിതശൈലീ രോഗങ്ങൾ  നിർണയിക്കുന്നതിൽ ജില്ലയിൽ അഞ്ചു പഞ്ചായത്തുകളിൽ സർവ്വേ നടപടി  പുരോഗമിക്കുന്നു.  മെഴുവേലി, കലഞ്ഞൂർ, റാന്നി പഴവങ്ങാടി, കുന്നന്താനം, ഏഴംകുളം പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തിൽ സർവെ നടത്തുന്നത്. 
30 വയസ്സിന് മുകളിൽ അം​ഗങ്ങളുള്ള  വീടുകളിലാണ്    ആരോഗ്യപ്രവർത്തകരുടെ  നേതൃത്വത്തിൽ ജീവിതശൈലീ രോഗ നിർണയം നടത്തുന്നത്. സർവെ പൂർത്തിയായാൽ ഇത്തരം രോഗികൾക്ക് വേണ്ട ചികിത്സയും മറ്റു പരിചരണങ്ങൾക്കും ആരോഗ്യവകുപ്പ്  സൗകര്യം ഒരുക്കും.  ആവശ്യമായ പ്രദേശങ്ങളിൽ കൂടുതൽ മെഡിക്കൽ ക്യാമ്പുകൾ നടത്തുന്നതിനടക്കം  സംവിധാനമൊരുക്കും. സംസ്ഥാനത്ത് വിവിധ പഞ്ചായത്തുകളിൽ   പദ്ധതികളുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്.  ആദ്യഘട്ടമെന്ന നിലയിലാണ് ഒരു മണ്ഡലത്തിലെ  ഓരോ പഞ്ചായത്തുകളിലും സർവേ  നടത്തുന്നത്. ഇതിനുശേഷം മറ്റു പഞ്ചായത്തുകളിലേക്കും  പദ്ധതി പ്രവർത്തനം വ്യാപിപ്പിക്കും. ആർദ്രം മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി പ്രവർത്തനം നടത്തുന്നത്.  രോ​ഗം കണ്ടെത്തുന്നവർക്ക് പ്രത്യേക ബോധവൽക്കരണവും വ്യായാമം അടക്കമുള്ള ചിട്ടകളും നടപ്പിൽ വരുത്താൻ ആരോ​ഗ്യപ്രവർത്തകർ നിർദേശിക്കും. കൂടുതലും തെറ്റായ ആഹാര രീതിയും വ്യായാമക്കുറവുമാണ് കൂടുതൽ ജീവീത ശൈലീ രോ​ഗങ്ങൾക്ക് കാരണമാകുന്നത്. 
നവ കേരളം പദ്ധതിയോടനുബന്ധിച്ചാണ് സംസ്ഥാനസർക്കാർ ഇത്തരം പദ്ധതിക്ക് തുടക്കമിട്ടത്. സർവെ നടപടികൾ രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും. ജീവിത ശൈലീ രോ​ഗ സംബന്ധമായ മരുന്നുകളും എല്ലാ ആശുപത്രികളിലും ലഭ്യമാക്കാൻ ആരോ​ഗ്യവകുപ്പ് നടപടിയെടത്തുതായും അധികൃതർ അറിയിച്ചു. ഏതെങ്കിലും മരുന്ന് ജില്ലയിൽ കുറവ് അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ സമീപ ജില്ലയിൽ നിന്നും ലഭ്യമാക്കുന്നതിനും നടപടി സ്വീകിരിച്ചിട്ടുണ്ടെന്ന് ആരോ​ഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top