25 April Thursday
രോ​ഗിയുടെ ബന്ധുക്കളുടെ മൊഴിയും എടുക്കും

തിരുവല്ലയില്‍ രോ​ഗി മരിക്കാനിടയായ 
സംഭവത്തില്‍ അന്തിമ റിപ്പോര്‍ട്ട് ഉടന്‍

വെബ് ഡെസ്‌ക്‌Updated: Friday Aug 19, 2022
പത്തനംതിട്ട
തിരുവല്ലയിൽ നിന്ന് രോ​ഗിയെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിക്കാനിടയായെന്ന പരാതിയിൽ അന്തിമ റിപ്പോർട്ട് ഒന്നു രണ്ടു ദിവസങ്ങൾക്കുള്ളിൽ ജില്ലാ മഡിക്കൽ ഓഫീസർ കൈമാറും. പ്രാഥമിക റിപ്പോർട്ട് മാത്രമാണ് കഴിഞ്ഞ ദിവസം നൽകിയതെന്നും ബന്ധപ്പെട്ടവരുടെയെല്ലാം മൊഴിയെടുക്കുമെന്നും ഡിഎംഒ അറിയിച്ചു. പരാതിയുള്ള രോ​ഗിയുടെ ബന്ധുക്കളുടെ മൊഴിയും അടുത്ത ദിവസം എടുക്കും. സംഭവ സമയത്ത്  ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ മൊഴി മാത്രമാണ് കഴിഞ്ഞ ദിവസം എടുത്തത്. മന്ത്രിക്ക് നൽകിയ പ്രാഥമിക റിപ്പോർട്ടിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നുവെന്നും ഡിഎംഒ അറിയിച്ചു. 
കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന്‌ തിരുവല്ല കല്ലുങ്കൽ പടിഞ്ഞാറെ വെൺപാല വീട്ടിൽ (പുത്തൻതുണ്ടിയിൽ) കെ ഡി രാജൻ(67) ആണ് മരിച്ചത്. രോ​ഗിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നതിന് ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് കൊണ്ടുപോയതെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞിരുന്നു. എന്നാൽ ആംബുലൻസിലെ സിലിണ്ടറിൽ ഓക്സിജൻ ഇടയ്ക്ക് തീർന്നുവെന്നും പോകുന്നവഴി  അടുത്ത ആശുപത്രിയിലേക്ക് മാറ്റാൻ ആംബുലൻസ് ഡ്രൈവറോട് ആവശ്യപ്പെട്ടിട്ടും കൊണ്ടുപോയില്ലെന്നുമാണ് രോ​ഗിയുടെ ബന്ധുക്കളുടെ പരാതി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top