29 March Friday

സ്മാർട്ട്‌ അങ്കണവാടി തുറന്നു

വെബ് ഡെസ്‌ക്‌Updated: Friday Aug 19, 2022

പത്തനംതിട്ട നഗരസഭ എട്ടാം വാർഡിലെ സ്മാർട്ട് അങ്കണവാടി ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട 
നഗരസഭാ 82 –-ാം നമ്പർ സ്മാർട്ട്‌ അങ്കണവാടി നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.  കലയിലൂടെ പഠനം എന്ന ആശയത്തിൽ ചുവർചിത്രങ്ങളും പൂർണ്ണമായും ശീതീകരിച്ച പഠനമുറിയും പുതിയ കളിയുപകരണങ്ങളും അടക്കം 10 ലക്ഷം രൂപ മുതൽ മുടക്കിയാണ് അങ്കണവാടി നവീകരിച്ചത്‌. പ്രൊജക്ടറും കമ്പ്യൂട്ടർ സംവിധാനങ്ങളും അടക്കമാണ് അങ്കണവാടി സജ്ജീകരിച്ചിരിക്കുന്നതെന്ന് മുനിസിപ്പൽ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ പറഞ്ഞു. വാർഡിലെ പൊതു പ്രവർത്തനങ്ങൾക്ക് ഉതകുന്ന തരത്തിൽ കോൺഫറൻസ് ഹാളും സിസിടിവി അടക്കമുള്ള സംവിധാനങ്ങളും മുകൾ നിലയിൽ സജ്ജീകരിച്ചിട്ടുണ്ട്. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ഇന്ദിരമണിയമ്മ അധ്യക്ഷയായി. ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരലി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ജെറി അലക്സ്‌, അംബിക വേണു, പ്രതിപക്ഷ നേതാവ് ജാസിം കുട്ടി, കൗൺസിലർമാരായ എ അഷ്‌റഫ്‌, വിമല ശിവൻ, ഷീല, സുജ അജി, ആനി സജി, ഷൈലജ, മുനിസിപ്പൽ എൻജിനീയർ സുധീർ രാജ്,  കമ്മ്യൂണിറ്റി കൗൺസിലർ രാജു സി നായർ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top