23 April Tuesday

വർഗീയതയെ ചെറുക്കാനുള്ള മരുന്നാണ് ഗുരുദേവ ദർശനങ്ങൾ: മന്ത്രി വാസവൻ

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022

 പന്തളം

ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ചെറുക്കാനുള്ള ഫലപ്രദമായ മരുന്നാണ് ഗുരുദേവ ദർശനങ്ങളെന്ന്‌ സഹകരണ മന്ത്രി വി എൻ വാസവൻ പറഞ്ഞു. പെരുമ്പുളിക്കൽ 4779–--ാം നമ്പർ എസ്എൻഡിപി ശാഖാ ക്ഷേത്രത്തിലെ കൃഷ്ണശിലാവിഗ്രഹ പ്രതിഷ്ഠയുടെ സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആത്മീയ യതയിലേക്കു വിശ്വാസികളെ നയിക്കുമ്പോൾത്തന്നെ മനുഷ്യസമൂഹത്തെ ഭൗതികതയുടെ ലോകത്തിലേക്കും എത്തിക്കാൻ വിദ്യകൊണ്ടു പ്രബുദ്ധരാകാനും സംഘടനകൊണ്ടു ശക്തരാകാനും ഗുരു ഉദ്ബോധിപ്പിച്ചു. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ ഒരു പോലെ ആപത്താണെന്നും മന്ത്രി പറഞ്ഞു. പ്രീതി നടേശൻ വിഗ്രഹപ്രതിഷ്ഠ സമർപ്പണം നടത്തി. 
പന്തളം യൂണിയൻ പ്രസിഡന്റ്‌ സിനിൽ മുണ്ടപ്പള്ളി അധ്യക്ഷനായി.  സ്വാമി ഗുരുപ്രസാദ് ആത്മീയ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ,  മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, യൂണിയൻ സെക്രട്ടറി ഡോ.എ വി ആനന്ദരാജ്,  പത്തനംതിട്ട യൂണിയൻ പ്രസിഡന്റ്‌ കെ പത്മകുമാർ, പഞ്ചായത്ത് പ്രസിഡന്റ്‌ രാജേന്ദ്രപ്രസാദ്, പഞ്ചായത്ത് അംഗം കെ സുരേഷ്, യൂണിയൻ കൗൺസിലർമാരായ എസ് ആദർശ സുകു, സുരഭി സുരേഷ് മുടിയൂർക്കോണം, അനിൽ ഐസെറ്റ്, ഉദയൻ പാറ്റൂർ, ശാഖപ്രസിഡന്റ്‌ രഘു പെരുമ്പുളിക്കൽ സെക്രട്ടറി വിജയൻ, മധു, ബിനു, ലിജോ എന്നിവർ സംസാരിച്ചു.ഉന്നത വിജയം നേടിയവരെ മന്ത്രി വി എൻ വാസവനും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും ചേർന്ന് ആദരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top