25 April Thursday

മല്ലപ്പുഴശ്ശേരിയിൽ ജലനടത്തവും ശുചീകരണവും

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022

 പുന്നയ്ക്കാട് 

തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി മല്ലപ്പുഴശ്ശേരിയിൽ ജലനടത്തവും ശുചീകരണവും നടന്നു. ആറാം വാർഡിലെ വലിയ തോട്ടിൽകരയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ്‌ ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം അമൽ സത്യൻ അധ്യക്ഷനായി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പ്രദീപ്‌ കുമാർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചേർപേഴ്സൺ ശ്രീരേഖ ആർ നായർ, വികസനകാര്യ കമ്മിറ്റി ചേർപേഴ്സൺ വത്സല വാസു, പഞ്ചായത്തംഗങ്ങളായ റോസമ്മ മത്തായി, ഷിബു കാഞ്ഞിക്കൽ, സതീദേവി, സാലി ലാലു, മുഹമ്മദ് ഷാഫി, വിഇഒ അഖില, ഹരിതകേരളം ആർ പിമാരായ മായ, ഷൈനി, പ്രഹ്ലാദ് എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top