പത്തനംതിട്ട
മലങ്കര ഓർത്തഡോക്‌സ് സഭ തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്തയായി ചുമതലയേറ്റ ഡോ. എബ്രഹാം മാർ സെറാഫീമിനെ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക്, സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം എന്നിവർ സന്ദർശിച്ചു.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ പുനഃസംഘടനയെക്കുറിച്ച് ആശയവിനിമയം നടത്തി. പൂർവ വിദ്യാർഥികളുടെ കഴിവും സേവനവും എങ്ങനെ വിനിയോഗിക്കാം എന്നതിനേക്കുറിച്ചും ചർച്ച ചെയ്‌തു. ശിശുക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡന്റ് ആർ അജിത് കുമാർ, ലണ്ടനിൽ നിന്ന് കാറിൽ നാട്ടിൽ എത്തിയ രാജേഷ് കൃഷ്‌ണ എന്നിവർ ഒപ്പമുണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..