29 March Friday

കടമ്പനാട് ആയുർവേദ ആശുപത്രി കെട്ടിട നിർമാണം

വെബ് ഡെസ്‌ക്‌Updated: Friday Sep 18, 2020

 അടൂർ

കടമ്പനാട് ആയുർവേദ ഹോസ്പിറ്റലിൽ 40 ലക്ഷം രൂപ മുടക്കി പുതിയ കെട്ടിട നിർമാണം ആരംഭിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന്‌ 40 ലക്ഷം രൂപ ഉപയോഗിച്ചാണ്‌ പുതിയ പേവാർഡ് കെട്ടിടം നിർമിക്കുന്നത്. നിർമാണ ഉദ്ഘാടനം ചിറ്റയം ഗോപകുമാർ എംഎൽഎ നിർവഹിച്ചു. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ നിന്ന് ധാരാളം ആളുകൾ ചികിത്സക്കെത്തുന്ന പ്രദേശമാണ് കടമ്പനാട് പഞ്ചായത്തിലെ മാഞ്ഞാലിയിലുള്ള ആയുർവേദ ആശുപത്രി. 
  ഉദ്ഘാടന ചടങ്ങിൽ കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ്‌ എ ആർ അജീഷ് കുമാർ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എസ് രാധാകൃഷ്ണൻ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ മോനി കുഞ്ഞുമോൻ, ലീന, പഞ്ചായത്ത് അംഗങ്ങൾ കെ ജി ശിവദാസൻ, കെ രാജമ്മ, വിവിധ രാഷ്ട്രീയകക്ഷികളെ പ്രതിനിധീകരിച്ച്‌ സി മോഹനൻനായർ, രാജേന്ദ്രൻ പിള്ള, പൊടിമോൻ കെ മാത്യു, വൈ രാജൻ, തങ്കമണി, ത്രിവിക്രമൻ പിള്ള, മെഡിക്കൽ ഓഫീസർ ഡോ.അജൂറ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top