23 April Tuesday

ശ്രീകുമാരി 
കുടുംബശ്രീയുടെ "ശ്രീ'

ബാബു തോമസ്‌Updated: Wednesday May 18, 2022

ശ്രീകുമാരി ചിപ്സ് ഉല്പാദന യൂണിറ്റിൽ

കോഴഞ്ചേരി
കുടുബശ്രീയുടെ തേരിലേറി ശ്രീകുമാരി നേടിയത് ജീവിത വിജയം. കോഴഞ്ചേരി പഞ്ചായത്തിലെ മേലുകര ശ്രീലക്ഷ്മി കുടുബശ്രീ അംഗമായ ശ്രീകുമാരിയാണ്  അഞ്ചു വർഷം കൊണ്ടാണ്‌ ചിപ്സ് ഉല്പാദന രംഗത്ത് ചരിത്രം രചിച്ചത്.അയിരൂർ കൈലാത്ത് തുണ്ടിയിൽ ശ്രീകുമാരി ഭർത്താവ് രാധാകൃഷ്ണനുമൊത്ത് മേലുകരയിൽ ചേന്നാട്ട് ഫിലിപ്പിന്റെ ഉടമസ്ഥതയിലുള്ള വാടക വീട്ടിലാണ് വാടകയ്ക്ക് താമസിക്കുന്നത്.
മേലുകര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ശ്രീലക്ഷ്മി കുടുബശ്രീയിൽ അംഗമായി. കുടുബശ്രീയുടെ ക്ലാസിൽ ചെറുകിട വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ആദ്യം കൗതുകമായി തോന്നി. പിന്നീട് കാര്യമായെടുത്തു.അങ്ങനെയാണ് 2017–-ൽ ജ്യോതി ചിപ്സ് എന്ന പേരിൽ ഒരു ചെറുകിട വ്യവസായ സംരംഭം ആരംഭിച്ചത്. പിന്നെ പിറകോട്ടു നോക്കണ്ടി വന്നിട്ടില്ല. ഓണം പോലെ പ്രത്യേക സീസണിൽ പ്രതിമാസം ഒന്നര ലക്ഷത്തിൽ അധികമായി വിറ്റുവരവ്.
കഴിഞ്ഞ വർഷം ഒന്നര ലക്ഷം രൂപയുടെ മിഷനറികൾ കൂടി ലഭിച്ചു. തീർത്തും വെളിച്ചെണ്ണയിലാണ് ഉല്പാദനം. മിക്‌സ്‌ച്ചർ, കുഴലപ്പം, അച്ചപ്പം, മുറുക്ക്, ചക്ക–-വാഴയ്‌ക്കാ–-കപ്പ ഉപ്പേരികൾ, കപ്പലണ്ടി റോസ്റ്റ്, കളിയടക്ക തുടങ്ങി ഒട്ടെല്ലാ ചിപ്സും ഇവിടെ സുലഭം. ഡ്രൈവിങ്‌ സ്കൂൾ അധ്യാപകനായ  ഭർത്താവ് രാധാകൃഷ്ണൻ നായരും, മക്കൾ രാജേഷും, രാഹുലും ഒഴിവു സമയങ്ങളിൽ അമ്മയെ സഹായിക്കാനെത്തും. കുടുബശ്രീ എഡിഎസ്, സി ഡിഎസ് ഭാരവാഹികളും ജനപ്രതിനിധികളും സഹായഹസ്തവുമായി ഒപ്പമുണ്ടെന്നും ശ്രീകുമാരി പറയുന്നു.കുടുബശ്രീ എന്ന പ്രസ്ഥാനവും, വ്യവസായ കേന്ദ്രവും ഇല്ലായിരുന്നെങ്കിൽ തനിക്കൊരിക്കലും വ്യവസായ സംരംഭം ആരംഭിക്കാൻ കഴിയുമായിരുന്നില്ലെന്നും അവർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top