19 April Friday
പരിസ്ഥിതി ലോല പ്രദേശം

എല്‍ഡിഎഫ് നിലപാട് ശരിവച്ച്‌ കോടതിയും

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023

 സീതത്തോട്

.ബഫർ സോണുമായി ബന്ധപ്പെട്ട്  എൽഡിഎഫ് സ്വീകരിച്ച നിലപാട് ശരിവയ്ക്കുന്നതാണ് സുപ്രീംകോടതി  പരാമർശം. നാട് നീളെ ജനങ്ങളെ അശങ്കയിലാഴ്ത്തി സംസ്ഥാന സർക്കാരിനെതിരെ തിരിച്ചുവിടാനായിരുന്നു പരിസ്ഥിതി ലോല വിഷയത്തിൽ യുഡിഎഫ് ശ്രമിച്ചത്.   ഇടതുപക്ഷജനാധിപത്യമുന്നണിയും സിപിഐ എമ്മുമാണ്  ജനങ്ങളുടെ ഭീതിയകറ്റി പ്രശ്നത്തിൽ സംസ്ഥാന സർക്കാർ ശരിയായ നിലപാട് സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയത്. 
സംസ്ഥാന സർക്കാർ  സുപ്രീംകോടതിയിലെ കേസിൽ  കക്ഷി ചേർന്നതിന്റെ കൂടി അടിസ്ഥാനത്തിലാണ് കോടതിയുടെ പുതിയ പരാമർശത്തിനിയായത്. ജനങ്ങളുടെ  ജീവനും സ്വത്തിനും ഒരു കാരണവശാലും നാശംസംഭവിക്കരുതെന്നായിരുന്നു എൽഡിഎഫ് നിലപാട്. അതോടൊപ്പം പരിസ്ഥിതിക്കും ദോഷം സംഭവിക്കരുത്. നിയന്ത്രിക്കേണ്ടവയെ നിയന്ത്രിക്കണം, അതിലാണ് ഖനനം പോലെയുള്ളവ നിയന്ത്രിക്കാനും കോടതി പരാമർശിച്ചത്. 
വിഷയത്തിലെ കോടതി വിധിയോടെ ഒരു നാടൊന്നാകെ ഇല്ലാതാകുകയാണെന്ന്‌ പ്രചരിപ്പിച്ച്‌ ജനങ്ങളെ  സംസ്ഥാനസർക്കാരിനെതിരെ തിരിച്ചുവിട്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ്‌ യുഡിഎഫും പ്രത്യേകിച്ച് കോൺ​ഗ്രസും ശ്രമിച്ചത്. ഇവരുടെ മുഖത്തേറ്റ അടിയാണ് സുപ്രീംകോടതി പരാമർശം. എന്തു വിലകൊടുത്തും മലയോര മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ എൽഡിഎഫ് എന്നും ഒപ്പമുണ്ടാകുമെന്ന് സമര പ്രചാരണ ജാഥയിലൂടെ സിപിഐ എം  നേതാക്കൾ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. 
സംസ്ഥാനത്ത് യുഡിഎഫ് ഭരണകാലത്ത് വനാതിർത്തിയിൽ നിന്ന് 12 മീറ്റർ വരെ ബഫർ സോൺ ആക്കണമെന്ന് ആവശ്യപ്പെട്ടവരാണ് എൽഡിഎഫിനെ കുറ്റപ്പെടുത്തി പ്രചാരണം നടത്തിയത്. സ്ഥലത്തെ എംപിയും ഇക്കാര്യത്തിൽ മുന്നിലായിരുന്നു. ജനങ്ങളെ ഏതുവിധത്തിലും എൽഡിഎഫിനെതിരെ തിരിച്ചുവിടുക മാത്രമായിരുന്നു അവരുടെ ഉന്നം. മലയോര മേഖലയിൽ ജാഥ നടത്തിയപ്പോഴും ജനപിന്തുണ അവർക്ക് ലഭിച്ചില്ല. വിവിധ കേന്ദ്രങ്ങളിലെ ജാഥാ സ്വീകരണത്തിന് മറ്റ് സ്ഥലങ്ങളിൽ നിന്ന് ആളെ വാഹനത്തിൽ കൊണ്ടുവന്നിറക്കേണ്ട ​ഗതികേടിലായിരുന്നു. 
മിക്ക സ്വീകരണകേന്ദ്രത്തിലും ഒരേയാളുകളായിരുന്നു കൂടുതലും ജാഥയെ സ്വീകരിക്കാനുണ്ടായിരുന്നത്. ചില കടലാസ്സ് സംഘടനകളും ഇക്കാര്യത്തിൽ യുഡിഎഫിനൊപ്പം ചേർന്ന് മതവികാരമിളക്കി തങ്ങളാണ് മലയോര നിവാസികളുടെയും കർഷകരുടെയും രക്ഷകരെന്ന് മേനി നടിക്കാൻ രം​ഗത്തെത്തിയിരുന്നു. ആത്യന്തികമായി സംസ്ഥാന സർക്കാരിനെതിരെ ജനവികാരം ഇളക്കാനായിരുന്നു ഇക്കൂട്ടരും ശ്രമിച്ചത്. സമചിത്തതയോടെ നിലപാട് സ്വീകരിച്ച സംസ്ഥാന സർക്കാരിന്റെയും സിപിഐ എമ്മിന്റെയും നിലപാട് വീണ്ടും ശരിവയ്ക്കുന്നതും നാടിനൊപ്പവും ജനതാൽപ്പര്യം ആര് സംരക്ഷിക്കുമെന്നും എന്നതിന്റെ ഉത്തരം കൂടിയാണ് കോടതി പരാമർശം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top