പത്തനംതിട്ട
സംസ്ഥാന ശിശുക്ഷേമസമിതി നടത്തുന്ന സംസ്ഥാന ബാലചിത്രരചന മത്സരത്തിന്റെ മുന്നോടിയായി ജില്ലാ മൽസരം പത്തനംതിട്ട മാർത്തോമാ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ക്ലിന്റിന്റെ പടം വരച്ച് ഏറ്റവും വേഗതയേറിയ പെർഫോമിങ് ചിത്രകാരൻ അഡ്വ. ജിതേഷ്ജി ചിത്രരചന മത്സരം ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡന്റ് ആർ അജിത് കുമാർ അധ്യക്ഷനായി. സമിതി ജില്ലാ സെക്രട്ടറി ജി പൊന്നമ്മ, പ്രധാനാധ്യാപിക സുമ എബ്രഹാം, പ്രിൻസിപ്പൽ ജിജി മാത്യൂസ് സഖറിയ, ജില്ലാ ജോയിന്റ് സെക്രട്ടറി സലിം പി ചാക്കോ, ട്രഷറർ എ ജി ദീപു, സുമ നരേന്ദ്രൻ, ഭാസ്കരൻ നായർ, കലാനിലയം രാമചന്ദ്രൻ നായർ, രാജൻ പടിയറ, സി ആർ കൃഷ്ണക്കുറുപ്പ്, എസ് രാജേശ്വരൻ എന്നിവർ സംസാരിച്ചു.
ജനറൽ വിഭാഗത്തിൽ 5–8, 9–12, 13–-16 വയസിൽ പ്രത്യേകം തിരിച്ചായിരുന്നു മത്സരം. പ്രത്യേക ശേഷി വിഭാഗത്തിൽ 5–-10, 11–18 പ്രായത്തിൽ ഓരോ വിഭാഗത്തിനും ഒന്നിലധികം വൈകല്യമുള്ളവർ, മാനസിക വെല്ലുവിളി നേരിടുന്നവർ, കാഴ്ച വൈകല്യമുള്ളവർ, സംസാരവും കേൾവിക്കുറവും നേരിടുന്നവർ എന്നിങ്ങനെ നാല് ഉപ ഗ്രൂപ്പുകളായും തിരിച്ചാണ് മത്സരം നടന്നത്. മത്സരങ്ങളിൽ 384 പേർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..