19 April Friday

സഹകാരി ലാഭം സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021

നെടുമൺസഹകരണ ബാങ്ക് ഏഴംകുളത്ത് തുടങ്ങിയ സഹകാരി ലാഭം സൂപ്പർ മാർക്കറ്റ് സഹകരണമന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു

കൊടുമൺ
സഹകരണ മേഖലയുടെ പ്രവർത്തനം വിശാലമായി ക്കൊണ്ടിരിക്കയാണെന്ന് സഹകരണമന്ത്രി വി എൻ വാസവൻ പറഞ്ഞു. നെടുമൺസഹകരണ ബാങ്ക് ഏഴംകുളത്ത് തുടങ്ങിയ  സഹകാരി ലാഭം സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെറുപ്പക്കാർക്കും വനിതകൾക്കും തൊഴിൽ നൽകാൻ പാകത്തിൽ 27 യുവജന സംഘങ്ങളും 12 വനിതാ സംഘങ്ങളും പുതിയതായി രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചു. 
പുതിയ സംരംഭങ്ങളിലൂടെ ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. നെൽകൃഷിക്കാരെ മില്ലുടമകളുടെ ചൂഷണത്തിൽ നിന്ന് രക്ഷിക്കുന്നതിന് കുട്ടനാട്ടിൽ പുതിയ റൈസ് മില്ല് ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചു. കലാകാരൻമാരെ സഹായിക്കാൻ സാഹിത്യ പ്രവർത്തക സഹകരണ സംഘം മാതൃകയിൽ സിനിമ, സീരിയൽ. രംഗത്തുള്ള കലാകാരൻമാരെ ഉൾപ്പെടുത്തി സഹകരണ സ്ഥാപനം രജിസ്റ്റർ ചെയ്യാൻ നടപടിയെടുത്തു.കേരളം എപ്പോഴൊക്കെ ബുദ്ധിമുട്ടിലും ദുരിതങ്ങളിലും അകപ്പെടുന്നുവോ അപ്പോഴെക്കെ സഹായങ്ങളുമായെത്തുന്നത് കേരളത്തിലെ സഹകരണ മേഖലയാണ്. കഴിഞ്ഞ രണ്ട് വർഷമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹകരണ മേഖല 226 കോടി രൂപ സംഭാവന നൽകി. വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിന് 79 കോടി രൂപ സഹകരണബാങ്കുകൾ പലിശയില്ലാതെ വായ്പ നൽകി. 
സഹകരണ സ്ഥാപനങ്ങളിലേക്ക് കടന്നു കയറാനുള്ള കേന്ദ്ര ഗവൺമെന്റ് നീക്കത്തെ ജനാധിപത്യമാർഗമുപയോഗിച്ച് പരാജയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. 
പ്രസിഡന്റ് കെ പ്രസന്നകുമാർ അധ്യക്ഷനായി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ആദ്യവില്പന നടത്തി.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ തുളസീധരൻ പിള്ള, പഞ്ചായത്ത് പ്രസിഡന്റ് വി എസ് ആശ ,  ജില്ലാ പഞ്ചായത്തംഗം ബീന പ്രഭ, സഹകരണ ജോയിന്റ് രജിസ്റ്റാർ എം ജി പ്രമീള, ബ്ലോക്ക് പഞ്ചായത്തംഗം എം മഞ്ജു, അസിസ്റ്റന്റ് രജിസ്റ്റാർ എസ് നസീർ, സി പിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, കൊടുമൺ ഏരിയ സെക്രട്ടറി എ എൻ സലീം, എസ് സി ബോസ്,  ആർ നടരാജൻ, ജി രാധാകൃഷ്ണൻ, ആലീസ് വർഗീസ്,കെ പി ഹുസൈൻ എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top