20 April Saturday

പട്ടയം: കേന്ദ്രസംഘം സന്ദർശനം നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021

കേന്ദ്ര സംഘം അറയാഞ്ഞിലിമൺ മേഖലയും സീതത്തോടും സന്ദർശിക്കുന്നു

റാന്നി/കോന്നി
ജില്ലയിൽ 1977ന് മുമ്പ് വനഭൂമിയിൽ നടന്നിട്ടുള്ള കുടിയേറ്റം ക്രമപ്പെടുത്തി 6362 കുടുംബങ്ങൾക്കായി 1970. 04 ഹെക്ടർ ഭൂമിയുടെ പട്ടയം നൽകുന്നതിനുള്ള നടപടികളുടെ അവസാന ഘട്ടം എന്ന നിലയിൽ കേന്ദ്ര സംഘം സന്ദർശനം നടത്തി. റവന്യൂ,വനംവകുപ്പുകൾ നടത്തിയ സംയുക്ത പരിശോധനയുടെ വിശദാംശങ്ങൾ കേന്ദ്ര സർക്കാരിന്റെ അന്തിമാനുമതിക്കായി സംസ്ഥാന സർക്കാർ സമർപ്പിച്ചിരുന്നു .ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിൻറെ ബംഗളൂരു റീജനൽ ഓഫീസിലെ ബി എൻ അൻജൻ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. 
റാന്നി നിയോജകമണ്ഡലത്തിലെ അറയാഞ്ഞിലിമൺ, ചണ്ണ, ളാഹ , പെരുന്തേനരുവി, കുരുമ്പൻമൂഴി, ഒളികല്ല് മേഖലകളാണ് സന്ദർശിച്ചത്. പെരുമ്പെട്ടി ഉൾപ്പെടെ സ്ഥലങ്ങളിലെ അവകാശപ്പെട്ട മുഴുവനാളുകൾക്കും പട്ടയം നൽകാൻ നടപടി ഉണ്ടാകണമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ കേന്ദ്ര സംഘത്തോട് ആവശ്യപ്പെട്ടു. കലക്ടർ ദിവ്യ എസ് അയ്യർ, ഡിഎഫ് പി കെ ജയകുമാർ ശർമ, തഹസീൽദാർ കെ നവീൻ ബാബു, കൊല്ലം സതേൺ സർക്കിൾ എഡിസിഇ അശ്വിൻ കുമാർ, റേഞ്ച് ഓഫീസർമാരായ ആർ വിനോദ്, കെ എസ് മനോജ്, എസ് മണി എന്നിവരും സംഘത്തോടൊപ്പം ഉണ്ടായി.കോന്നി മണ്ഡലത്തിലെ 6000 ത്തോളം കുടുംബങ്ങൾക്ക് നിയമാനുസൃതമായി നിലനില്ക്കുന്ന പട്ടയം നല്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകുന്നതായി അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്, കോന്നി, അരുവാപ്പുലം,കലഞ്ഞൂർ പഞ്ചായത്തുകളിലാണ് പരിശോധന നടത്തിയത്. കലക്ടർ ദിവ്യ എസ് അയ്യർ,ഡിഎഫ്ഒമാരായ പി കെ ജയകുമാർ ശർമ, കെ എൻ ശ്യാം മോഹൻ ലാൽ,സീതത്തോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോബി ടി ഈശോ, കോന്നി തഹസീൽദാർ ശ്രീകുമാർ, പഞ്ചായത്ത്‌ അംഗം ശ്രീലജ അനിൽ, റേഞ്ച് ഫോറസ്റ്റ് ഓഫീസർമാർ തുടങ്ങിയവർ  പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top