16 September Tuesday
ഡിവൈഎഫ്‌ഐ ഫ്രീഡം സ്‌ട്രീറ്റ്‌

യുവലക്ഷങ്ങളെ അണിനിരത്തി മഹാപ്രകടനം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

ഡിവൈഎഫ്ഐ ഫ്രീഡം സ്ട്രീറ്റ് അടൂരിൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു

 തിരുവനന്തപുരം/അടൂർ

രാജ്യം പൊരുതിനേടിയ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുമെന്ന്‌ പ്രതിജ്ഞയെടുത്ത്‌ എഴുപത്തഞ്ചാം വാർഷിക ദിനത്തിൽ യുവതയുടെ മഹാപ്രകടനം. ‘എന്റെ ഇന്ത്യ, എവിടെ ജോലി? എവിടെ ജനാധിപത്യം?’ എന്ന മുദ്രാവാക്യമുയർത്തി ജില്ലാ കേന്ദ്രങ്ങളിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ഫ്രീഡം സ്‌ട്രീറ്റിൽ ലക്ഷക്കണക്കിന്‌ യുവതീയുവാക്കൾ അണിനിരന്നു. ജനാധിപത്യത്തെ വേട്ടയാടുന്ന സംഘപരിവാർ ശക്തികൾക്കെതിരെയും രാജ്യത്ത് വർധിച്ചുവരുന്ന തൊഴിലില്ലായ്‌മയ്‌ക്കെതിരെയും പോരാട്ടം ശക്തമാക്കുമെന്നും യുവത പ്രതിജ്ഞയെടുത്തു.
തലസ്ഥാനത്ത്‌ ആയിരക്കണക്കിന്‌ യുവാക്കൾ നടത്തിയ പ്രകടനത്തിനുശേഷം പൂജപ്പുര മൈതാനിയിൽ ചേർന്ന യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. 
 അടൂരിൽ ജില്ലാ പ്രസിഡന്റ് എം സി അനീഷ് കുമാർ അധ്യക്ഷനായി.  കേന്ദ്ര കമ്മിറ്റിയം​ഗം ഗ്രീഷ്മ അജയഘോഷ്, സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റി അംഗം രാജു ഏബ്രഹാം,അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ, ജില്ലാ സെക്രട്ടറി ബി നിസാം എന്നിവർ സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എ പത്മകുമാർ, ടി ഡി ബൈജു, പി ബി ഹർഷകുമാർ, പി ജെ അജയകുമാർ, അഡ്വ.ആർ സനൽകുമാർ, പി ആർ പ്രസാദ് എന്നിവർ സന്നിഹിതരായി.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top