20 April Saturday

കലണ്ടറില്ലാതെ ഒരു കലണ്ടര്‍ കാല്‍കുലേഷന്‍: ക്രിസ്റ്റിക്ക് ഇന്നലെയും നാളെയും കാണാപ്പാഠം

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022

മേളയിലെത്തിയ അഡ്വ. കെ യു ജനീഷ്‌കുമാർ എംഎൽഎ ക്രിസ്‌റ്റിക്കൊപ്പം

 പത്തനംതിട്ട > കഴിഞ്ഞ വർഷത്തെ തീയതി പറഞ്ഞാലും അടുത്ത വർഷത്തെ തീയതി പറഞ്ഞാലും ക്രിസ്‌റ്റി കൃത്യമായി അതേത്‌ ദിവസമെന്ന്‌ പറയും. 2021 മുതൽ 2025 വരെ കാണാപാഠം. വിദ്യാഭ്യസ വകുപ്പിന്റെ സ്റ്റാളിൽ ക്രിസ്‌റ്റി തോമസ്‌ അലക്‌സാണ്ടറെ കാണാൻ തിരക്കോടു തിരക്ക്‌. ഏതു തീയതി ചോദിച്ചാലും ഉടൻ തന്നെ വരും ക്രിസ്റ്റിയുടെ ചിരിച്ചു കൊണ്ടുള്ള ഉത്തരം.

ഏഴാം ക്ലാസ് മുതൽ സ്വയം വികസിപ്പിച്ചെടുത്തതാണ് ക്രിസ്റ്റി തന്റെ കലണ്ടർ കാൽക്കുലേഷൻ എന്ന കഴിവ്. വെണ്ണിക്കുളം ബി ആർ സി യുടെ കീഴിലുള്ള തെരൂർ ഗവ.ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. മെയ് രണ്ട് എന്റെ പിറന്നാളാണ്. അതേതാ ദിവസമെന്ന്‌ ചോദിച്ചു വന്ന ഹന്നാ ജോർജ് എന്ന ഭിന്നശേഷിക്കാരിയായ ഒൻപതാം ക്ലാസ് വിദ്യാർഥിനിയോട് അത് ചൊവ്വാഴ്ച എന്ന് പുഞ്ചിരിയോടെ പറഞ്ഞ് പിറന്നാളാശംസകളും നേർന്നാണ് ക്രിസ്റ്റി യാത്രയാക്കി. മേള സന്ദർശിച്ച അഡ്വ. കെ യു ജനീഷ്‌കുമാർ എംഎൽഎ ക്രിസ്‌റ്റിക്കൊപ്പം സമയം ചെലവഴിച്ചു. 
 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top