19 April Friday
ജില്ലയില്‍ ഈ വര്‍ഷം മൂന്ന് എലിപ്പനി മരണം

ഡെങ്കി, എലിപ്പനി കരുതിയിരുന്നോണം

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022

 പത്തനംതിട്ട

മഴ ശക്തിപ്പെടുന്നതോടെ ഡെങ്കി, എലിപ്പനിക്കെതിരെ ജാ​ഗ്രത പാലിക്കണമെന്ന് ആരോ​ഗ്യ വകുപ്പധികൃതർ പറഞ്ഞു. ജില്ലയിൽ അഞ്ച് മാസത്തിനിടെ 97 പേർക്ക് എലിപ്പനി ബാധിച്ചു.  മൂന്ന് പേർ മരിച്ചു. വെള്ളക്കെട്ടുകളിൽ നിന്നും മലിനജലത്തിൽ നിന്നുമാണ് എലിപ്പനി പിടിപെടാൻ ഇടയാക്കുക.  മഴക്കാലം തുടങ്ങുന്നതോടെ  ജലജന്യരോഗം  കൂടാനാണ് സാധ്യത. 
കാർഷിക, ക്ഷീരമേഖലയിൽ ജോലി ചെയ്യുന്നവർ,  കൂലിപ്പണിക്കാർ,  മീൻപിടിക്കാൻ പോകുന്നവർ എന്നിവർക്കാണ് രോഗം പെട്ടെന്ന് വരാൻ ഇടയാക്കുക.  കാർഷിക മേഖലയിൽ ജോലി ചെയ്യുന്നവർ വെള്ളത്തിൽ ഇറങ്ങുന്നതിന്  മുമ്പ് പ്രതിരോധ മരുന്നുകൾ എടുക്കണം. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സർക്കാർ ആശുപത്രികളിലും പ്രതിരോധ മരുന്ന് സൗജന്യമായി നൽകുന്നുണ്ട്.  ഡെങ്കിപ്പനിയും  ഈ വർഷം ജില്ലയിൽ കൂടുതലായി  റിപ്പോർട്ട് ചെയ്തു.  കാർഷിക, ക്ഷീരമേഖലയിൽ ജോലി ചെയ്യുന്നവർ കഴിവതും കട്ടികൂടിയ ബൂട്ട്സ് ഇടുന്നത് രോ​ഗം പിടിപെടാതിരിക്കാൻ ഏറെ സഹായിക്കും.  പനി, ശരീര വേദന തുടങ്ങിയവ അനുഭവപ്പെട്ടാൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ എത്രയും പെട്ടെന്ന് അടുത്ത ആശുപത്രിയിൽ ചികിത്സ തേടണം.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top