20 April Saturday

കൗതുകമായി കരാട്ടെ മത്സരം

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022

ജില്ലാ ഒളിമ്പിക് ഗെയിമിനോടനുബന്ധിച്ച് പത്തനംതിട്ട സുബല പാർക്കിൽ നടന്ന കരാട്ടെ മത്സരത്തിൽ നിന്നുള്ള ദൃശ്യം.

പത്തനംതിട്ട 
ജില്ലാ ഒളിമ്പിക് അസോസിയേഷൻ  ആഭിമുഖ്യത്തിൽ നടന്ന കരാട്ടെ  മത്സരം  കാണികൾക്ക് ആവേശമായി. സുബല പാർക്കിൽ നടന്ന മത്സരങ്ങൾ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം  ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ അനിൽകുമാർ അധ്യക്ഷനായി. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, പ്രൊഫ. ടി കെ ജി നായർ, ഒളിമ്പിക്സ് അസോസിയേഷൻ സെക്രട്ടറി ആർ പ്രസന്ന കുമാർ, കരാട്ടെ അസോസിയേഷൻ പ്രസിഡന്റ് കെ ആന്റണി,എൻ ചന്ദ്രൻ, സി കെ അർജുനൻ, സി ഡി ജയൻ, കരാട്ടെ അസോസിയേഷൻ സെക്രട്ടറി തോമസ് എന്നിവർ സംസാരിച്ചു. ദേശീയ താരങ്ങളായ വി വിശ്വനാഥ് , അമീഷ ദേവി  എന്നിവർ കാത്താ വിഭാഗത്തിലും രേവതി എസ് നായർ അഭിജിത് വി ലാൽ,എസ്‌ അരവിന്ദ്, ഐശ്വര്യ എന്നിവർ കുമിത്തെ വിഭാഗത്തിലും ഒന്നാമതെത്തി.ഇളമണ്ണൂർ ജയ് ഹിന്ദ് ഫോഫു ഖാൻ ടീം  ഓവറോൾ കിരീടം നേടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top