23 April Tuesday
കെഎസ്ടിഎ ജില്ലാ സമ്മേളനം

മതനിരപേക്ഷ വിദ്യാഭ്യാസ മാതൃക ശക്തിപ്പെടുത്തണം

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022
കോഴഞ്ചേരി
മതനിരപേക്ഷതയും ജനകീയതയും മുഖമുദ്രയായ കേരള വിദ്യാഭ്യാസ മാതൃക ശക്തിപ്പെടുത്താൻ കെഎസ്ടിഎ ജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു. മത സൗഹാർദ്ദം നിലനിർത്തുകയും ഇതര മതവിശ്വാസങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്നതലമുറ വിദ്യാഭ്യാസത്തിലൂടെ വളർന്നു വരണം. കേരളത്തിന്റെ മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കാൻ പൊതു വിദ്യാലയങ്ങൾ ശാക്തീകരിക്കപ്പെടണം. ദേശീയ വിദ്യാഭ്യാസ നയം തള്ളിക്കളയുക,പാഠ്യ പദ്ധതി പരിഷ്കരണം ത്വരിതപ്പെടുത്തുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ദേശീയ പണിമുടക്ക് വിജയിപ്പിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. സംസ്ഥാന ട്രഷറർ ടി കെ എ ഷാഫി, എക്സിക്യൂട്ടീവംഗം കെ ഹരികുമാർ ജില്ലാ പ്രസിഡന്റ്‌ ബിനു ജേക്കബ് നൈനാൻ, സെക്രട്ടറി എസ് രാജേഷ് വള്ളിക്കോട് ട്രഷറർ എസ് ഷൈലജകുമാരി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top