19 April Friday

നീണ്ട പോരാട്ടത്തിനൊടുവിൽ സുരേഷ് വാക്സിൻ എടുത്തു

ശ്രീജേഷ് വി കൈമൾUpdated: Sunday Jan 17, 2021
പത്തനംതിട്ട
നീണ്ട പത്ത് മാസത്തെ പോരാട്ടത്തിനൊടുവിൽ സുരേഷ്  കോവിഡ് വാക്‌സിൻ എടുത്തു. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായി ജോലി ചെയ്യുന്ന കെ ആർ സുരേഷ് കുമാറിന്‌ വാക്‌സിൻ  പ്രതിരോധം എന്നതിലുപരി കോവിഡ്‌ ബാധിതരെ സഹായിക്കാനുള്ള ശക്തികൂടിയാണ്‌.  വാക്‌സിൻ എന്നെതതുമെന്നുപോലും പ്രതീക്ഷയില്ലാതിരുന്ന കഴിഞ്ഞ നാളുകളിൽ അദ്ദേഹം കോവിഡ്‌ രോഗികളുടെ സുഖവും ദുഖവും അന്വേഷിച്ച്‌ അവരോടൊപ്പമായിരുന്നു.  രോഗികൾക്കും ആശുപത്രിയിലെത്തുന്നവർക്കും സുപരിചിതൻ. ‌  കോവിഡിനോടുള്ള‌ പോരാട്ടത്തതിൽ പത്തു  മാസമായി  രാപകൽ വ്യത്യാസമില്ലാതെയാണ് അദ്ദേഹം ജോലി ചെയ്‌ത്.
ഏകദേശം മൂവായിരത്തോളം പേർ മാർച്ച് മാസം മുതൽ കോവിഡ് ബാധിതരായി ആശുപത്രിയിൽ എത്തിയിരുന്നു.  വളരെ കരുതലോടാണ് അദ്ദേഹം കോവിഡിനെ പ്രതിരോധിച്ചത്‌.  20  തവണ ടെസ്റ്റ് നടത്തി. എല്ലാം നെഗറ്റീവ്. എൻ 95 മാസ്ക് ആണ്  സ്ഥിരമായി ഉപയോഗിക്കുന്നത്‌. ആറു  മണിക്കൂർ ഇടവിട്ട്‌  മാറ്റും.  
കോവിഡ് ബാധിതരായി  എത്തുന്നവരെല്ലാം സന്തോഷത്തോടു കൂടിയാണ് വീട്ടിലേക്ക് മടങ്ങുന്നത്‌. ഒരു പരാതിയും ഇതുവരെ ഉണ്ടായിട്ടില്ല. മറ്റ്‌  ആശുപത്രി ജീവനക്കാർക്കും  ജീവനക്കാർക്കും.   സുരേഷിനെ നല്ല മതിപ്പാണ്. 
ജനറൽ ആശുപത്രിയതിലെ ഡോക്ടർമാർ ഉൾപ്പെടെ എല്ലാവരും സുരേഷിനു സഹായമായുണ്ട്‌. ആദ്യമൊക്കെ വീട്ടിൽ ചെല്ലുമ്പോൾ ഭാര്യയും കുട്ടികളും രോഗത്തെ പേടിച്ചിരുന്നു. ഇപ്പോ അവരും സന്തോഷത്തിലാണ്. കാരണം തങ്ങളുടെ അച്ഛൻ ചെയ്യുന്നത് മഹത്തായ കാര്യമാണെന്നാണ്  അവരുടെ അഭിപ്രായം. 
കൊവിഡ്‌ ചികിത്സയിൽ ജനറൽ ആശുപത്രി  ഒരു മാതൃകയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top