20 April Saturday
യെച്ചൂരിക്കെതിരെ കേസ്‌

നാടാകെ സിപിഐ എം പ്രതിഷേധ സംഗമം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020

 പത്തനംതിട്ട

ഡൽഹി കലാപക്കേസിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ പരാമർശിച്ച്‌ കുറ്റപത്രം നൽകിയ ഡൽഹി പൊലീസിന്റെ നടപടിയിൽ ജില്ലയിൽ പ്രതിഷേധം. സിപിഐ എം നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമം ചേർന്നു.
 പെരുനാട് എരിയ കമ്മിറ്റി നേതൃത്വത്തിൽ ചിറ്റാറിൽ നടന്ന പ്രതിഷേധ സംഗമം സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എസ് ഹരിദാസ് അധ്യക്ഷനായി. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ സംസാരിച്ചു. പത്തനംതിട്ട ടൗണിൽ  ജില്ലാ സെക്രട്ടറിയറ്റംഗം പ്രൊഫ. ടി കെ ജി നായർ ഉദ്‌ഘാടനം ചെയ്‌തു. കെ അനിൽകുമാർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എൻ സജികുമാർ, ജില്ലാ കമ്മിറ്റിയംഗം അഡ്വ. ടി സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു. കുമ്പഴയിൽ പാർടി ജില്ലാ കമ്മിറ്റിയംഗം അമൃതം ഗോകുലൻ ഉദ്‌ഘാടനം ചെയ്‌തു. അൻസാരി എസ്‌ അസീസ്‌ അധ്യക്ഷനായി.
 ഇരവിപേരൂരിൽ വള്ളംകുളത്ത് നടത്തിയ പ്രതിഷേധ സംഗമം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാ കമ്മിറ്റിയംഗം ജി അജയകുമാർ, ഏരിയ സെക്രട്ടറി പി സി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. 
കൊടുമൺ ഏരിയയിൽ ഏഴംകുളത്ത്‌ ചേർന്ന പ്രതിഷേധ യോഗം സംസ്ഥാന കമ്മിറ്റിയംഗം ആർ ഉണ്ണികൃഷ്‌ണപിള്ള ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ കമ്മിറ്റിയംഗം  ആർ തുളസീധരൻ പിള്ള അധ്യക്ഷനായി. പ്രൊഫ. കെ മൊഹൻകുമാർ സംസാരിച്ചു.
കോന്നിയിൽ 30 കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമം നടത്തി. കോന്നി ടൗണിൽ ജില്ലാ സെക്രട്ടറിയറ്റംഗം പി ജെ അജയകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ശ്യാംലാൽ അധ്യക്ഷനായി.
അടൂരിൽ 15 കേന്ദ്രങ്ങളിൽ സമരം നടന്നു. കടമ്പനാട്‌ ജില്ലാ സെക്രട്ടറിയറ്റംഗം പി ബി ഹർഷകുമാർ ഉദ്‌ഘാടനം ചെയ്‌തു. സി രാധാകൃഷ്‌ണൻ, പി രവീന്ദ്രൻ, ആർ സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു. അടൂർ ടൗണിൽ എരിയ സെക്രട്ടറി അഡ്വ. എസ്‌ മനോജ്‌ ഉദ്‌ഘാടനം ചെയ്‌തു. കെ ജി വാസുദേവൻ അധ്യക്ഷനായി.
 റാന്നിയിൽ സമരം രാജു എബ്രഹാം എംഎൽഎ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി ആർ പ്രസാദ് അധ്യക്ഷനായി. 
പന്തളം ഏരിയയിലെ  72 കേന്ദ്രങ്ങളിൽ സമരം നടന്നു. പന്തളം ടൗണിൽ സിപിഐ എം പന്തളം ഏരിയ സെക്രട്ടറി ഇ ഫസൽ ഉദ്ഘാടനം ചെയ്തു. എച്ച് നവാസ് അധ്യക്ഷനായി. കോഴഞ്ചേരി ഏരിയയിലെ 32 കേന്ദ്രങ്ങളിൽ നടന്നു. കോഴഞ്ചേരിയിൽ ഏരിയ സെക്രട്ടറി ആർ അജയകുമാറും തെക്കേമലയിൽ ജില്ലാ കമ്മിറ്റിയംഗം ബാബു കോയിക്കലേത്തും ഉദ്ഘാടനം ചെയ്തു. ആറന്മുള ആറാട്ടുപുഴയിൽ കെ ഒ കുര്യൻ, മാലക്കര കെ കെ ശ്രീധരൻ, കോട്ടക്കകം കെ കെ ശിവാനന്ദൻ, കോഴിപ്പാലം ജി വിജയൻ, ഐക്കര ജങ്‌ഷനിൽ കെ എം ഗോപി എന്നിവർ ഉദ്ഘാടനം ചെയ്തു. കിടങ്ങന്നൂരിലെ നീർവിളികത്ത് സുധീഷ് ബാബുവും ഏഴിക്കാട് പി കെ സത്യവൃതനും കോട്ടയിൽ അഡ്വ. സി ടി വിനോദും വല്ലനയിൽ പി ബി സതീഷ് കുമാറും കിടങ്ങന്നൂരിൽ വി കെ ബാബുരാജും ഉദ്ഘാടനം ചെയ്തു. മല്ലപ്പുഴശേരി പഞ്ചായത്തിലെ കാരംവേലിയിൽ ടി പ്രദീപ് കുമാറും കർത്തവ്യത്ത് ജേക്കബ് തര്യനും തുണ്ടുഴത്തിൽ സജിത് പി ആനന്ദും ആറൻമുളയിൽ റോയി ജോർജും ഉദ്ഘാടകരായി. തോട്ടപ്പുഴശ്ശേരിയിലെ തോണിപ്പുഴയിൽ രാജൻ വർഗീസ്, ചെട്ടിമുക്കിലും നെടു പ്രയാറും അഡ്വ. ആർ കൃഷ്ണകുമാറും ഉദ്ഘാടകരായി. അയിരൂർ പഞ്ചായത്തിലെ ചെറുകോൽപ്പുഴയിൽ തോമസ് ഏബ്രഹാം, പുതിയകാവിൽ അഡ്വ. കെ എൻ മോഹൻദാസ്, പേരൂച്ചാലിൽ വി പ്രസാദ് എന്നിവരും സമരം ഉദ്ഘാടനം ചെയ്തു. 
 തിരുവല്ല ടൗണിൽ ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ആർ സനൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രമോദ് ഇളമൺ അധ്യക്ഷനായി. തിരുവല്ല ടൗൺ നോർത്ത് എലൈറ്റിന് മുന്നിൽ നടന്ന സമരം ഏരിയ കമ്മിറ്റിയംഗം അഡ്വ. ജനു മാത്യു ഉദ്ഘാടനം ചെയ്തു. സൗത്ത് എൽസി നേതൃത്വത്തിൽ നടന്ന സമരം ഏരിയ കമ്മിറ്റിയംഗം സി എൻ രാജേഷ് ഉദ്ഘാടനം ചെയ്തു.
 പത്തനംതിട്ട പേട്ടയിൽ കെ അനിൽകുമാർ ഉദ്‌ഘാടനം ചെയ്‌തു. സെന്റ്‌ പീറ്റേഴ്‌സ്‌ ജങ്‌ഷനിൽ എ ഗോകുലേന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. മല്ലപ്പള്ളിയിൽ കർഷക സംഘം ജില്ലാ സെക്രട്ടറിയറ്റംഗം പ്രൊഫ. എം കെ മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ബിനു വർഗീസ് അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top