29 March Friday
കെഎസ്‌കെടിയു സംസ്ഥാന സമ്മേളനം

പതാകജാഥയ്‌ക്ക്‌ ആവേശ വരവേൽപ്പ്‌

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022

കെഎസ്‌കെടിയു പതാക ജാഥയ്ക്ക്‌ ഏനാത്ത്‌ ജങ്‌ഷനിൽ നൽകിയ സ്വീകരണം

 
പത്തനംതിട്ട 
18ന് പാലക്കാട്ട് ആരംഭിക്കുന്ന കേരള സ്‌റ്റേറ്റ്‌ കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന സമ്മേളനത്തിന്‌ മുന്നോടിയായുള്ള പതാക ജാഥയ്‌ക്ക്‌ ജില്ലയിലെ വിവിധയിടങ്ങളിൽ ആവേശകരമായ സ്വീകരണം നൽകി. കൊല്ലം ജില്ലയിൽ നിന്നുംവന്ന ജാഥയെ ജില്ലാ അതിർത്തിയായ ഏനാത്ത് പാലത്തിനു സമീപത്തുനിന്ന് സിപിഐ എം കൊടുമൺ ഏരിയ സെക്രട്ടറി എ എൻ സലീം, കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ് പി എസ് കൃഷ്ണകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
കൊടുമൺ, കോന്നി , പെരുനാട് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ബാന്റ് വാദ്യങ്ങളുടെയും വൻ ജനാവലിയുടെയും അകമ്പടിയോടെ ഏനാത്ത് ജങ്ഷനിലേക്ക് ആനയിച്ചു. തുടർന്ന് ചേർന്ന യോഗത്തിൽ ജില്ലാകമ്മിറ്റിയംഗം ബിജു രാധാകൃഷ്ണൻ അധ്യക്ഷനായി. യൂണിയൻ ഏരിയ സെക്രട്ടറി എസ് സി ബോസ് സ്വാഗതം പറഞ്ഞു. ജാഥാ ക്യാപ്ടൻ എഡി കുഞ്ഞച്ചൻ സ്വീകരണം ഏറ്റുവാങ്ങി. ജാഥാ മാനേജർ സി രാധാകൃഷ്ണൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ തങ്കമണി നാണപ്പൻ, പി എൻ ശശി, ജില്ലാ ട്രഷറർ എം എസ് രാജേന്ദ്രൻ, കർഷക സംഘം ജില്ലാ സെക്രട്ടറി ആർ തുളസീധരൻ പിള്ള , പി രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. 
അടൂർ കെഎസ്ആർടിസി കോർണറിലെ സ്വീകരണ യോഗം  യൂണിയൻ ജില്ലാ പ്രസിഡന്റ് പി എസ് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സി അജി അധ്യക്ഷനായി. സെക്രട്ടറി എസ് ഷിബു സ്വാഗതം പറഞ്ഞു. പന്തളത്ത് കർഷക തൊഴിലാളികളോടൊപ്പം  ബാലസംഘം കൂട്ടുകാർ ബാന്റ്‌ മേളത്തോടെ ജാഥയെ സ്വീകരിച്ചു. യോഗം സിപിഐ എം പന്തളം ഏരിയ സെക്രട്ടറി  ആർ ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. കെ എസ് കെ ടി യു ഏരിയ പ്രസിഡന്റ്‌ രാധാ രാമചന്ദ്രൻ അധ്യക്ഷയായി. കൺവീനർ എം ടി കുട്ടപ്പൻ സ്വാഗതം പറഞ്ഞു. വി പി രാജേശ്വരൻ നായർ, എസ് കൃഷ്ണകുമാർ, ഇ ഫസൽ, കെ കമലാസനൻ പിള്ള എന്നിവർ സംസാരിച്ചു.
പകൽ ഒന്നോടെ തിരുവല്ല കുറ്റൂർ ആറാട്ടുകടവിൽ നിന്നും ജാഥയെ വരവേറ്റു. തിരുവല്ല ഏരിയാ പ്രസിഡന്റ്‌ പി ആർ കുട്ടപ്പൻ, സെക്രട്ടറി സി കെ പൊന്നപ്പൻ എന്നിവർ പൂച്ചെണ്ട് നൽകി വരവേറ്റു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി അഡ്വ. സുധീഷ് വെൺപാല, കുറ്റൂരിലെ ലോക്കൽ സെക്രട്ടറിമാരായ വിശാഖ് കുമാർ, അനു ഏബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.
തിരുവല്ല ടൗണിൽ കെഎസ്ആർടിസി കോർണറിലാണ് ജാഥയ്ക്ക് സ്വീകരണം നൽകിയത്. സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. കെഎസ്‌കെടിയു സംസ്ഥാന കമ്മിറ്റി അംഗം തങ്കമണി നാണപ്പൻ അധ്യക്ഷയായി. ബേബി ഏബ്രഹാം, കെ സോമൻ, എം ബി സുദർശനൻ, ഷീജാ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top