17 April Wednesday
എന്റെ കേരളം

ഇനി രണ്ടു നാള്‍ കൂടി

സ്വന്തം ലേഖകൻUpdated: Monday May 16, 2022

‘എന്റെ കേരളം’ മേളയിൽ ഞായറാഴ്ച അനുഭവപ്പെട്ട തിരക്ക്

പത്തനംതിട്ട
നാടിന്റെ സ്വന്തം മേള ഇനി രണ്ട് ദിവസംകൂടി. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ സ്‌റ്റേഡിയത്തിൽ നടക്കുന്ന എൻെ കേരളം പ്രദർശന വിപണന മേള 17ന് അവസാനിക്കും. ദിവസവും ആയിരക്കണക്കിന് ജനങ്ങളാണ് ജില്ലയുടെ വിവിധഭാഗങ്ങളിൽനിന്നും ഒഴുകിയെത്തുന്നത്. 
തത്സമയ സേവനങ്ങൾ ജനങ്ങളെ കൂടുതൽ ആകർഷിക്കുന്നു.  മൃഗസംരക്ഷണം, ഫിഷറീസ്, ഐ ടി മിഷൻ, മോട്ടോർ വാഹനം, ബിഎസ്എൻഎൽ, രജിസ്ട്രേഷൻ, നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ്, സംസ്ഥാന വൈദ്യുതി ബോർഡ്, കുടുംബശ്രീ, യുവജനക്ഷേമ ബോർഡ്, മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്, നഗരസഭ, വനിതാശിശുവികസന വകുപ്പ്, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ, തെരഞ്ഞെടുപ്പ് വിഭാഗം, ജില്ലാ സ്പോർട്സ് കൗൺസിൽ, പിന്നോക്കവിഭാഗ കോർപ്പറേഷൻ, പട്ടികവർഗ സർവീസ് സഹകരണസംഘം, സപ്ലൈകോ, വനിതാ വികസന കോർപ്പറേഷൻ തുടങ്ങിയ വകുപ്പുകളാണ് സൗജന്യ സേവനങ്ങൾ ലഭ്യമാക്കുന്നത്.
അക്ഷയ സേവനങ്ങളെല്ലാം ഐടി മിഷന്റെ സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ ആധാർ, പുതിയ ആധാർ എൻട്രോൾമെന്റ്, അഞ്ചും 15 ഉം വയസുള്ള കുട്ടികളുടെ നിർബന്ധിത ബയോമെട്രിക് അപ്‌ഡേഷൻ, ആധാറിൽ തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്താനുള്ള സൗകര്യം   എന്നിവ ഇവിടെ ലഭ്യമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള ചികിത്സാ സഹായം സംബന്ധിച്ച മാർഗനിർദേശങ്ങളും  നൽകുന്നു
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top