26 April Friday

ഓപ്പറേഷൻ തീയേറ്റർ തുറന്നു

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022

കോന്നി മെഡിക്കൽ കോളജിനുള്ള സിഎസ്ആർ ഫണ്ടായ പത്ത് ലക്ഷം രൂപ ഫെഡറൽ ബാങ്ക് 
ഏരിയ ജനറൽ മാനേജർ പി എ ജോയ് ആരോഗ്യമന്ത്രി വീണാ ജോർജിന് കൈമാറുന്നു

 കോന്നി 

കോന്നി  മെഡിക്കൽ കോളജ് ആശുപത്രിയിലെ  ഓപ്പറേഷൻ തീയേറ്റര്‍ മന്ത്രി വീണാ ജോര്‍ജ്  ഉദ്ഘാടനം ചെയ്തു.  കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഓൺലൈനിനാണ് നിര്‍വഹിച്ചത്. ഓപ്പറേഷൻ തീയേറ്റർ  ശനിയാഴ്ച പ്രവർത്തനം ആരംഭിക്കും.  മെഡിക്കൽ കോളജിലെ ഓപ്പറേഷൻ തീയേറ്റർ ഫെഡറൽ ബാങ്കിന്റെ കൂടി സഹായത്തോടെയാണ് ഇപ്പോൾ സാധ്യമായതെന്ന്  മന്ത്രി പറഞ്ഞു.  കോന്നി മെഡി. കോളേജില്‍  ദിവസവും എല്ലാ ഒപിയും പ്രവര്‍ത്തിക്കും.  സ്‌പെഷ്യാലിറ്റി ഒപികൾ ഉൾപ്പടെ   ദിവസവും പ്രവർത്തിക്കാനാണ് തീരുമാനമെന്ന് കെ യു ജനീഷ്കുമാര്‍ എംഎല്‍എ പറഞ്ഞു. 
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മെഡിക്കൽ കോളജിൽ ഐപിയുടേയും ഒപിയുടേയും പ്രവർത്തനം ആരംഭിച്ചിരുന്നു. കോവിഡ് മഹാമാരിയെ തുടർന്ന് കോവിഡ് കേന്ദ്രമാക്കിയപ്പോൾ ഐപി  പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു. പിന്നീട് രണ്ടാം പിണറായി  സർക്കാരിന്റെ കാലത്താണ് ഐപി   പുനരാരംഭിച്ചത്. 
മെഡിക്കൽ കോളജിലേക്ക് ഉപകരണങ്ങൾ വാങ്ങാന്‍  19 കോടി രൂപ  അനുവദിച്ചു.   
ആരോഗ്യമന്ത്രിയുടെ അഹോരാത്രമുള്ള പരിശ്രമത്തിന്റെ ഫലമായാണ് മെഡിക്കൽ കോളജ് ശരവേഗത്തിൽ വളരുന്നതെന്ന് ജനീഷ്‌കുമാർ എംഎൽഎ പറഞ്ഞു.  
ഫെഡറൽ ബാങ്ക് ഏരിയ ജനറൽ മാനേജർ പി എ ജോയ് കോന്നി മെഡിക്കൽ കോളജിനുള്ള സിഎസ്ആർ ഫണ്ടായ പത്ത് ലക്ഷം രൂപ  മന്ത്രി വീണ ജോർജിന് കൈമാറി.   കലക്ടർ ദിവ്യ എസ് അയ്യർ അധ്യക്ഷയായി. ഫെഡറൽ ബാങ്ക് കോന്നി ബ്രാഞ്ച് ഹെഡ് ജിജി സാറാമ്മ ജോൺ, സ്‌കെയിൽ രണ്ട് മാനേജർ തര്യൻ പോൾ, ബാങ്ക്സ്മാൻ ആഷിക് സിറാജ്, കോന്നി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. മിന്നി മേരി മാമ്മൻ,  സൂപ്രണ്ട് ഡോ. രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top