27 April Saturday

അക്ഷരവെളിച്ചം തൂകാൻ ആവണിപ്പാറയും കാട്ടാത്തിയും

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022
കോന്നി 
അരുവാപ്പുലം പഞ്ചായത്തിലെ ആവണിപ്പാറയിലും കാട്ടാത്തിയിലും ട്രൈബൽ ലൈബ്രറി പ്രവർത്തനം ആരംഭിക്കുന്നു. യാത്രാക്ലേശം ഏറെയുള്ള ആവണിപ്പാറയിലെത്താൻ കൊടുംകാട്ടിലൂടെ 40 കിലോമീറ്റർ സഞ്ചരിക്കണം. അച്ചൻകോവിൽ നദിയും കടന്നുവേണം അക്കരെയുള്ള ട്രൈബൽ കോളനിയിലേക്ക് എത്താൻ. മഴക്കാലത്ത് ജലനിരപ്പ് ഉയർന്നാൽ നദിക്ക് കുറുകെ കെട്ടിയ വടത്തിൽ പിടിച്ച് ഫൈബർ വെള്ളത്തിലൂടെയാണ് യാത്ര. നിരവധി വിദ്യാർഥികളും വിദ്യാസമ്പന്നരുമായ ആളുകൾ 40 കുടുംബംഗങ്ങളിലായി ഇവിടെ താമസിക്കുന്നു.
അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ ആയ ശേഷമാണ് വൈദ്യുതി ലഭിക്കുന്നത്. കോളനിയിലെ അങ്കണവാടിയോട് ചേർന്നാണ് വായനശാല ആരംഭിക്കുക. വനത്തിനുള്ളിലെ വായനശാലയായതിനാൽ  കാനനേയ ട്രൈബൽ ലൈബ്രറി എന്നാണ് പേരിട്ടിരിക്കുന്നത്. താലൂക്ക് ലൈബ്രറി കൗൺസിൽ മുൻകൈയെടുത്താണ് ലൈബ്രറി ആരംഭിക്കാനുള്ള നടപടികൾ ആരംഭികോന്നി , ആവണിപ്പാറയിലും കാട്ടാത്തിയിലും,  ട്രൈബൽ ലൈബ്രറി ച്ചത്. ദീപു(പ്രസിഡന്റ്‌), സുരഭി (സെക്രട്ടറി) എന്നിവർ ഭാരവാഹികളായ ഒൻപതംഗ കമ്മിറ്റിയാണ് പ്രവർത്തിക്കുന്നത്. 
കഴിഞ്ഞദിവസം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.പേരൂർ സുനിലിന്റെ നേതൃത്വത്തിൽ ആവണിപ്പാറയിൽ പുസ്തകങ്ങളും ഫർണിച്ചറും എത്തിച്ചു. ട്രൈബൽ കോളനി ആയ കാട്ടാത്തിയിലും കാട്ടാത്തി ട്രൈബൽ ലൈബ്രറി എന്ന പേരിലാണ് പ്രവർത്തനം ആരംഭിക്കുന്നത്.ഗീത (പ്രസിഡന്റ്‌), രമ്യ (സെക്രട്ടറി) എന്നിവർ ഭാരവാഹികളായ ഒൻപതംഗ കമ്മിറ്റിയാണ് പ്രവർത്തിക്കുന്നത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top