25 April Thursday
ഫയർ സ്‌റ്റേഷന്‌ 5 കോടി

അടൂരിന്‌ 70.20 കോടി

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021
പന്തളം
അടൂർ നിയോജ മണ്ഡലത്തിൽ 70.20 കോടി രൂപയുടെ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചു. അടൂർ പിഡബ്ല്യുഡി കോംപ്ലക്സിന്  മൂന്നു കോടിയും ഫയർ സ്റ്റേഷന് അഞ്ചുകോടിയും അടൂർ ടൗൺ പള്ളിക്കൽ ആറിന്റെ ഭിത്തി സംരക്ഷണത്തിനും പുനരുദ്ധാരണത്തിനുമായി എട്ടു കോടിയും അടൂർ കെഎസ്ആർടിസി ജങ്‌ഷനിൽ ഫുട്‌ ഓവർ ബ്രിഡ്ജിനായി 5.5 കോടി രൂപയും അനുവദിച്ചു.
അടൂർ സാംസ്കാരിക സമുച്ചയത്തിന് അഞ്ചു കോടിയും പുതിയകാവിൽചിറ പദ്ധതിക്കായി അഞ്ചു കോടിയും റവന്യൂ കോംപ്ലക്സിന് രണ്ടുകോടിയും അടൂർ ഹോമിയോകോംപ്ലക്സിന് എട്ട് കോടിയും അനുവദിച്ചു. 
പന്തളം സബ് രജിസ്ട്രാർ ഓഫീസിന് രണ്ടു കോടി രൂപയും പന്തളം സബ്ട്രഷറിക്ക് രണ്ട് കോടിയും പന്തളം എഇഒ ഓഫീസിന് രണ്ട് കോടിയും അനുവദിച്ചു. കുരമ്പാല പൂഴിക്കാട് മുട്ടാർ വലക്കടവ് മണികണ്ഠനാൽത്തറ റോഡിന് അഞ്ച് കോടി രൂപ അനുവദിച്ചു. റോഡിന് ട്രാഫിക് സംവിധാനം മെച്ചപ്പെടുത്താനായി 80 ലക്ഷവും അനുവദിച്ചു. 
കുരമ്പാല കുടശ്ശനാട് വലിയപള്ളി തണ്ടാനുവിള റോഡിന് 40 ലക്ഷം, പറന്തൽ ചെറിലയം, കീരുകുഴി താമരശേരി തോലുഴം  റോഡിന് ഒരു കോടി രൂപ, പന്തളം ചിറമുടി പദ്ധതിക്ക് രണ്ട് കോടി, മണ്ണടി വേലുത്തമ്പി ദളവ പഠന ഗവേഷണ കേന്ദ്രത്തിന് രണ്ട് കോടി, കൊടുമൺ പട്ടംതറ ഒറ്റത്തേക്ക് റോഡിന് രണ്ട് കോടി, കൊടുമൺ മുല്ലോട്ട് ഡാമിന്  1.5 കോടി, അടൂർ പുത്തൻചന്ത തേപ്പ്പാറ പറക്കോട് പന്നിവിഴ റോഡിന് 15 കോടി രൂപയും അനുവദിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top