20 April Saturday
ജില്ലാതല പട്ടയവിതരണം ഉദ്ഘാടനം ചെയ്തു

6524 പേർക്ക്‌ പട്ടയം നൽകും: മന്ത്രി വീണാ ജോർജ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021

ജില്ലാ തല പട്ടയവിതരണത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് പത്തനംതിട്ട കല്ലറക്കടവ് സ്വദേശികളായ സുബ്രഹ്മണ്യനും, ശ്യാമള സുബ്രഹ്മണ്യനും പട്ടയം നൽകുന്നു

പത്തനംതിട്ട 
ജില്ലയിൽ 6324 പേർക്ക്‌ പട്ടയം നൽകാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. നൂറുദിന കർമ പരിപാടിയുടെ ഭാഗമായി നടത്തിയ ജില്ലാതല പട്ടയ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇക്കാര്യത്തിൽ എംഎൽഎമാരുടെയും കലക്ടറുടെയും ഭാഗത്തുനിന്നും കൃത്യമായ പരിശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 
നൂറുദിന കർമപരിപാടിയുടെ ഭാഗമായി 13500ലധികം പട്ടയമാണ് സംസ്ഥാനത്ത് വിതരണം ചെയ്തത്. സംസ്ഥാന സർക്കാർ ചുമതലയേറ്റ ശേഷം 100 ദിവസങ്ങളിലായി വിവിധ പദ്ധതികൾ ആവിഷ്‌കരിച്ച് സമയബന്ധിതമായി പൂർത്തിയാക്കി വരുന്നു. അടുത്ത 100 ദിവസങ്ങളിൽ എന്തൊക്കെ പ്രവർത്തികൾ ചെയ്യണമെന്നത് ആലോചിച്ചു കഴിഞ്ഞു. എല്ലാ വകുപ്പുകളും വളരെ കാര്യക്ഷമമായി പ്രവർത്തിച്ചാണ് മുന്നോട്ട് പോകുന്നത്. 12000 കുടുംബങ്ങൾക്ക് പട്ടയം നൽകണമെന്ന് ലക്ഷ്യം വച്ച സ്ഥാനത്താണ് ഇപ്പോൾ 13500ലധികം പട്ടയം നൽകിയതെന്നും മന്ത്രി പറഞ്ഞു.
ജില്ലയിൽ ആകെ 55 പട്ടയമാണ് വിതരണം ചെയ്തത്. കോഴഞ്ചേരി താലൂക്ക് തല പട്ടയ വിതരണമാണ് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നത്. അഞ്ച് മുനിസിപ്പൽ പട്ടയവും ആറ് എൽടി പട്ടയവും ഉൾപ്പെടെ 11 പട്ടയമാണ് കോഴഞ്ചേരി താലൂക്ക്‌ പരിധിയിൽ വിതരണം ചെയ്തത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, കലക്ടർ ദിവ്യ എസ് അയ്യർ, പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ, എഡിഎം അലക്‌സ് പി തോമസ്, അസിസ്റ്റന്റ്‌ കലക്ടർ സന്ദീപ് കുമാർ, വാർഡ് കൗൺസിലർ സിന്ധു അനിൽ, എൽ ആർ ഡെപ്യൂട്ടി കലക്ടർ പി ആർ ഷൈൻ, കോഴഞ്ചേരി തഹസിൽദാർ കെ ഓമനക്കുട്ടൻ, എൽ ആർ തഹസിൽദാർ ബി എസ് വിജയകുമാർ, ഡെപ്യൂട്ടി തഹസീൽദാർ ബി ബാബുലാൽ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top