27 April Saturday
അങ്ങനെ നമ്മടെ പടേനി സിനിമേലുമായി

അനു പുരുഷോത്തിന്റെ പച്ചത്തപ്പിന് ഫിലിം ക്രിട്ടിക്സ് അവാർഡ്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021
പത്തനംതിട്ട
അനു പുരുഷോത്ത് പച്ചത്തപ്പ് എന്ന ഫേക്‌‌ലോർ സിനിമയിലൂടെ കൊണ്ടു വന്നത്‌ പടയണിക്കുള്ള അംഗീകാരം മാത്രമല്ല, ജില്ലയുടെ അഭിമാനം ഉയർത്തുകയുമാണ്‌. പടയണിയെ കുറച്ചു മാത്രം സംസാരിക്കുന്ന പ്രഥമ ചലച്ചിത്രമാണിത്‌. നാട്ടിലെ പേരുള്ള കുടുംബമായ വലിയമംഗലം തറവാട്ടിൽ നിന്നാണ് പടയണി എഴുന്നള്ളത്ത്‌ പുറപ്പെടുന്നത്. പടയണിയെ ഒരുപാട് സ്നേഹിക്കുന്ന തറവാട്ടിലെ അമ്മ രോഗശയ്യയിലാണ്. ഈ അമ്മയ്ക്ക് മരണം സംഭവിച്ചാൽ പടയണി മുടങ്ങും എന്ന് വിശ്വസിക്കുന്ന നാട്ടുകാരുടെ ആശങ്കയിലൂടെയാണ് സിനിമ പോകുന്നത്.
മധ്യതിരുവിതാംകൂറിലെ ഭഗവതി കാവുകളിൽ എല്ലാ വർഷവും ആചരിച്ചുവരുന്ന കലാരൂപമാണ് പടയണി. പമ്പാ നദിയുടെ തീരത്ത് ജീവിച്ചിരുന്ന ഗോത്രവർഗ മനുഷ്യർ പ്രകൃതിയെ സ്നേഹിച്ചും  പ്രതികൂല സാഹചര്യങ്ങൾ കൊണ്ട് ബാധിക്കുന്ന മാനസിക സംഘർഷങ്ങളെ അതിജീവിക്കാനും ഈ കലാരൂപത്തെ ആശ്രയിച്ചിരുന്നു. കാവുകളും തോടുകളും നിലനിൽക്കുന്നത് പ്രകൃതി സംരക്ഷണം ബലപ്പെടുത്തുന്നു. കൊയ്ത്തുകാലം കഴിയുന്നതോടെയാണ് പടയണിക്കാലം. പാളയിൽ ചെറുതും വലുതുമായ മുഖാവരണങ്ങളാണ് പടയണിക്ക് ഉപയോഗിക്കുന്നത്. 61 കലകളുടെയും സമന്വിത രൂപമായ പടയണിയിൽ ആയോധന കലകളും താളമേളങ്ങളും നൃത്ത നൃത്ത്യങ്ങളും ഭക്തി ഭാവങ്ങളോട് കൂടി പ്രകൃതിയെ ഉണർത്തി തുള്ളൽ സമ്പ്രദായത്തിൽ ചിട്ടപ്പെടുത്തിയാണ്‌ പൂർവികർ കോലം തുള്ളൽ അവതരിപ്പിച്ചത്.
ശ്രീകോവിലിൽ നിന്നും ചൂട്ടു കത്തിച്ച് പച്ചത്തപ്പ് കൊട്ടി ദേവിയെ കാവിൽ നിന്ന് ക്ഷണിക്കുന്നതോടെ ഉത്സവ ചടങ്ങിന് തുടക്കമാകും. പ്ലാവിൻ തടികൊണ്ടുള്ള വളയത്തിൽ എരുമത്തോൽ പൊതിഞ്ഞ് തീക്കനലിൽ മണിക്കൂറുകൾ ചൂടാക്കി തണുപ്പിച്ചാണ്  പച്ചത്തപ്പ് എന്ന വാദ്യോപകരണം പാകമാക്കി എടുക്കുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top