29 March Friday

ഇതു സ്‌നേഹം നിറഞ്ഞയിടം

എസ്‌ ഗീതാഞ്‌ജലിUpdated: Monday Aug 15, 2022

കോന്നി ഇഎംഎസ് സൊസൈറ്റിയുടെ കീഴിലുള്ള സ്നേഹാലയം സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു സന്ദർശിക്കുന്നു

കോന്നി
എൺപത്താറുകാരിയായ ചിന്നമ്മയ്‌ക്കും ജീവിതസായാഹ്നത്തിലെത്തിയ മറ്റുപലർക്കും കോന്നിയിലെ സ്‌നേഹാലയം ഇപ്പോൾ സ്വന്തം വീടുപോലെ. ഇവിടെയുള്ളവരുടെ കരുതലിന്‌ പകരം വയ്‌ക്കാൻ മറ്റൊന്നില്ല. കോന്നി ഇഎംഎസ്‌ പാലിയേറ്റീവ്‌ സൊസൈറ്റി നേതൃത്വത്തിൽ എലിയറയ്‌ക്കലിൽ പ്രവർത്തിക്കുന്ന സ്‌നേഹാലയം കിടപ്പുരോഗികൾക്ക്‌ ആശ്വാസമാകുന്നു. 
ഒറ്റയ്‌ക്കായതറിഞ്ഞ്‌ സൊസൈറ്റി നേതൃത്വത്തിൽ ഇവിടെ എത്തിച്ചവർ, രോഗം ബാധിച്ച്‌ വീണുപോയവർ അങ്ങനെ തുണയായി ആരെങ്കിലുമൊക്കെ വേണ്ട ഘട്ടത്തിൽ കൈനൽകി കൂട്ടിക്കൊണ്ടുവന്നവരാണെല്ലാം. കോന്നി ചന്തയ്‌ക്കുള്ളിൽ കട നടത്തിയിരുന്ന റോസമ്മ പെട്ടെന്നൊരു ദിവസം തളർന്നു വീണുപോയപ്പോൾ കൈത്താങ്ങായി. സ്‌നേഹാലയത്തിലെത്തിച്ച്‌ പരിചരിച്ചു.  ഇപ്പോൾ വീൽചെയറിലിരുന്ന്‌ പുറംകാഴ്‌ച കാണാം. നഴ്‌സിന്റെയും മറ്റ്‌ ജീവനക്കാരുടെയും സ്‌നേഹത്തോടെയുള്ള പരിചരണം തന്നെ കാരണം. 
ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 12 പേരാണ്‌ ഇവിടെയുള്ളത്‌. കൂട്ടിക്കൊണ്ടുപോകാൻ ആരുമില്ലാത്തവരാണ്‌ കൂടുതലും. നാട്ടുകാരുടെ പൂർണ സഹകരണത്തോടെ സ്‌നേഹാലയത്തിനായി ലഭിച്ച 27 സെന്റിൽ നിർമിച്ച കെട്ടിടം കിടപ്പുരോഗികൾക്കായി വിപുലീകരിക്കുകയാണ്‌. ഫിസിയോതെറാപ്പിക്കും മറ്റുമായി മുകൾനിലയിൽ സൗകര്യമൊരുക്കൽ അവസാനഘട്ടത്തിലെത്തി. 17ന്‌ രാവിലെ 9ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി എം തോമസ്‌ ഐസക്‌ ഉദ്‌ഘാടനം ചെയ്യും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top