24 April Wednesday
യന്ത്രങ്ങളുടെ പ്രവർത്തനവുമറിയാം

പക്ഷേ ഞാനൊരു കൃഷിക്കാരനാണ്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 15, 2022

അർഷിത്‌ സന്തോഷ്‌ വീട്ടിലെ ഫാമിൽ കന്നുകാലികളെ പരിചരിക്കുന്നു

പത്തനംതിട്ട
പോളിടെക്‌നിക്കിൽ പഠിച്ചതാ...അതുകൊണ്ട്‌ ഈ കൃഷിക്കാരന്‌ യന്ത്രങ്ങളുടെ പ്രവർത്തനവും നല്ല വശമുണ്ട്‌. ഏത്‌ മേഖലയിൽ ജോലി ചെയ്‌താലും മികവ്‌ കാട്ടാൻ അത്‌ സഹായിക്കും. അതിപ്പൊ കൃഷിയിലായാലും. പ്രമാടം പഞ്ചായത്തിന്റെ സ്വന്തം അത്യാധുനിക ക്ഷീരകർഷകനാണ്‌ ചരുവിളയിൽ വീട്ടിൽ അർഷിത്‌ സന്തോഷ്‌. പഠിക്കാഞ്ഞാൽ പശുവിന്റെ പിന്നാലെ നടക്കേണ്ടി വരുമെന്ന്‌ പറയുന്നവരുടെ ലോകത്ത്‌ പഠിച്ച്‌ ഡിഗ്രിയെടുത്ത്‌ പശുഫാം നടത്തി വിജയിച്ച്‌ കാണിച്ചുകൊടുത്ത യുവ കർഷകൻ.
പന്തളം എൻഎസ്‌എസ്‌ പോളിടെക്‌നിക്കിൽനിന്ന്‌ മെക്കാനിക്കൽ എൻജിനിയറിങ്‌ ഡിപ്ലോമ പാസായ ഈ ഇരുപത്തിനാലുകാരൻ കോന്നിയിലെ ഒരു സ്വകാര്യകമ്പനിയിൽ ജോലി ചെയ്‌തിരുന്നു. 2011 വരെ വീട്ടിൽ കന്നുകാലികൾ ഉണ്ടായിരുന്നു. പിന്നീട്‌ വർഷങ്ങളോളം ഉണ്ടായിരുന്നില്ല. 2020ലാണ്‌ പശു ഫാം എന്ന ആശയം ഉദിക്കുന്നത്‌. സ്ഥലപരിമിതി ഇപ്പോഴുമുണ്ട്‌.
കാലിത്തീറ്റയുടെ വിലവർധന കാരണമാണ്‌ കന്നുകാലി വളർത്തലിലേക്ക്‌  കൂടുതൽ ആളുകൾ വരാത്തതെന്ന്‌ അർഷിദ്‌ പറയുന്നു. മുമ്പ്‌ കാലിത്തീറ്റ കച്ചവടവും നടത്തിയിട്ടുണ്ട്‌.
വീടിനോട്‌ ചേർന്നുതന്നെയുള്ള സ്ഥലത്ത്‌ 10 കന്നുകാലികളുള്ള ചെറിയ ഫാമാണ്‌ ഇപ്പോഴുള്ളത്‌. ഇത്‌ വിപുലമാക്കണമെന്ന്‌ ആഗ്രഹമുണ്ട്‌. ‌യന്ത്രസഹായത്തോടെ പശുക്കറവ നടത്തുന്നു. ദിവസം 22 ലിറ്റർ പാലുവരെ കറന്ന്‌ വീടുകളിൽ വിൽപന നടത്താറുണ്ടെന്ന്‌ അർഷിത്‌ പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top