18 September Thursday

പഞ്ചായത്ത് പ്രസിഡന്റായാൽ ഇങ്ങനെ വേണമെന്ന്‌ നാട്ടുകാർ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020
കോഴഞ്ചേരി
മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ്‌ ഗോപാലകൃഷ്ണക്കുറുപ്പ് വേറെ ലെവലുതന്നെ. സ്വന്തം വസ്തു കൂടാതെ തരിശുഭൂമി കൂടി പാട്ടത്തിനെടുത്ത് കൃഷി നടത്തിയാണ് ഇദ്ദേഹം സമൃദ്ധ കേരള സൃഷ്ടിക്ക് സ്വന്തം കൈയൊപ്പ് ചാർത്തുന്നത്. ഭക്ഷ്യ സുരക്ഷക്ക്‌ കൃഷിയിടങ്ങളിലേക്ക് തിരിയണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനം സ്വന്തം പഞ്ചായത്തിൽ അക്ഷരാർത്ഥത്തിൽ വിജയിപ്പിക്കുന്നതോടൊപ്പമാണ് അദ്ദേഹം സ്വയം കർഷകനായത്. പഞ്ചായത്തിലെ തിരക്കുകൾക്കിടയിലും പാർട്ടി ലോക്കൽ കമ്മിറ്റി അംഗം, കർഷക സംഘം മേഖലാ ഭാരവാഹി എന്നീ നിലകളിലുള്ള സേവനങ്ങൾക്കിടയിൽ വീണു കിട്ടുന്ന സമയങ്ങളിൽ കൃഷിയിടത്തിൽ കർമനിരതനാണ് അദ്ദേഹം. മെഴുവേലി പത്താം വാർഡിൽ തരിശായി കിടന്ന പത്തേക്കർ പാടത്ത് നെല്ലു വിതച്ചു. ഇതുകൂടാതെ ഒരേക്കർ എഴുപത് സെന്റിൽ ചീനി, പയർ, വെണ്ട, മുളക് എന്നിവയും എഴുപത്തി ഏഴ്‌ സെന്റിൽ കപ്പയും വിളവിറക്കി. ഇതിന്‌ പുറമേ ഇഞ്ചി,മഞ്ഞൾ,ചേമ്പ് എന്നിവ നാൽപ്പത് സെന്റിലും, പൂവൻവാഴ മാത്രമായി അൻപത് സെന്റിലും നട്ടു കഴിഞ്ഞു.തരിശ് കിടക്കുന്ന കുടുതൽ സ്ഥലങ്ങൾ ഏറ്റെടുത്ത് കനകം വിളയിക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാരുടെ പ്രിയപ്പെട്ട  കുറുപ്പു സാർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top