25 April Thursday

കണ്ടെയ്ൻമെന്റ്‌ സോണിൽ പാലിക്കേണ്ട നിർദേശ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020

ങ്ങൾ

പത്തനംതിട്ട
ജനങ്ങൾ വീട്ടികളിൽ തന്നെ തുടരണം.  അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ വീടുകളിൽ നിന്ന് പുറത്തു പോകാൻ അനുവദിക്കുകയുള്ളു. മെഡിക്കൽ അത്യാഹിതങ്ങൾക്കും ആവശ്യവസ്തുക്കളുടെ സേവനത്തിനും വിതരണത്തിനുമല്ലാതെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നു പുറത്തേക്ക്‌ പോകാനോ അകത്തേക്ക് കടക്കാനോ അനുവദിക്കുന്നതല്ല. കണ്ടെയ്ൻമെന്റ് സോണുകളിൽ ഏഴ്‌ ദിവസത്തേക്ക് പൊതുഗതാഗത സേവനങ്ങൾ അനുവദിക്കില്ല.
സർക്കാർ ഓഫീസുകൾ  ഏറ്റവും കുറവ് ജീവനക്കാരുമായി പ്രവർത്തിക്കണം. മറ്റു ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം തുടരാം. പ്രതിരോധം, കേന്ദ്ര സായുധ പൊലീസ് സേന, ട്രഷറി, പെട്രോളിയം, സിഎൻജി, എൽപിജി, പിഎൻജി, ദുരന്ത നിവാരണ വകുപ്പ്, വൈദ്യുത ഉൽപാദന-വിതരണ യൂണിറ്റുകൾ, പോസ്റ്റ് ഓഫീസ്, നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ, മുന്നറിയിപ്പുകൾ നൽകുന്ന ഏജൻസികൾ തുടങ്ങിയവരെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പൊലീസ്, ഹോം ഗാർഡുകൾ, സിവിൽ ഡിഫൻസ്, ഫയർ ആൻഡ് എമർജൻസി സർവീസ്, ദുരന്ത നിവാരണ വിഭാഗം, ജയിൽ എന്നീ വിഭാഗങ്ങളെയും നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ജില്ലാ ഭരണകൂടം, റവന്യൂ ഡിവിഷണൽ ഓഫീസ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവ തുറന്നു പ്രവർത്തിക്കും.  വൈദ്യുതി, വെള്ളം, ശുചിത്വം, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് നിയന്ത്രണത്തിൽ ഇളവുകളുണ്ട്.
ബാങ്കുകൾ രാവിലെ 10 മുതൽ പകൽ രണ്ടു വരെ പ്രവർത്തിക്കാം. എടിഎം, മാധ്യമങ്ങൾ, ഇന്റർനെറ്റ് സേവനം, ആവശ്യവസ്തുക്കളുടെ വിതരണ ശൃംഖല, ഗതാഗതം എന്നിവ അനുവദിക്കും. ഡിപ്പാർട്ട്‌മെന്റൽ സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റുകൾ, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ, പലചരക്ക്, പാൽ, മാംസം, പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം, കോഴി, കന്നുകാലി തീറ്റ തുടങ്ങിയവ വിൽക്കുന്ന കടകൾ എന്നിവക്ക്‌ രാവിലെ ഏഴ്‌  മുതൽ വൈകുന്നേരം അഞ്ചു വരെ പ്രവർത്തിക്കാം. രാവിലെ ഏഴു മുതൽ രാത്രി എട്ടു വരെ ഹോട്ടലുകളിൽ പാഴ്സൽ, ഹോം ഡെലിവറി സേവനങ്ങൾ മാത്രം അനുവദിക്കും. രാവിലെ 10 മുതൽ പകൽ ഒന്നു വരെ റേഷൻ കടകൾക്ക് പ്രവർത്തിക്കാം.ഡിസ്പെൻസറികൾ, കെമിസ്റ്റ്, മെഡിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന കടകൾ, ലബോറട്ടറികൾ, ക്ലിനിക്കുകൾ, നേഴ്‌സിങ്‌ ഹോമുകൾ, ആംബുലൻസ് മുതലായ പൊതു-സ്വകാര്യ മേഖലകളിലെ ആശുപത്രികളും അവയുടെ ഉൽപാദന, വിതരണ യൂണിറ്റുകളും ഉൾപ്പെടെ എല്ലാ അനുബന്ധ മെഡിക്കൽ സ്ഥാപനങ്ങളും  പ്രവർത്തനക്ഷമമായിരിക്കും. 
എല്ലാ മെഡിക്കൽ ഓഫീസർമാർക്കും നേഴ്‌സുമാർക്കും പാരാ മെഡിക്കൽ സ്റ്റാഫുകൾക്കും ആശുപത്രി സഹായ സേവനങ്ങൾക്കുമുള്ള ഗതാഗതം അനുവദനിച്ചിട്ടുണ്ട്.  വിദേശ രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തുന്നവർക്ക് ജില്ലാ ഭരണത്തിന്റെയും ജില്ലാ പൊലീസ് അധികാരികളുടെയും അനുമതിയോടെ സഞ്ചരിക്കാം. ഇവ ഒഴികെയുള്ള മറ്റൊരു  പ്രവർത്തനങ്ങളും അനുവദിക്കില്ല.
കണ്ടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചിരിക്കുന്ന എല്ലാ പ്രദേശങ്ങളിലെയും ജീവനക്കാർ, സംഘടനകൾ എന്നിവർ കോവിഡ് 19 പ്രതിരോധത്തിന് ആവശ്യമായ  മുൻകരുതലുകൾ ഉറപ്പാക്കുകയും ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരം സാമൂഹിക അകലം പാലിക്കുകയും ചെയ്യണം.
ഇൻസിഡന്റ് കമാൻഡറായ തഹസിൽദാർക്കാണ് അധികാര പരിധിയിലുള്ള ഇടങ്ങളുടെ  ഉത്തരവാദിത്തം.  നിർദിഷ്ട പ്രദേശത്തെ മറ്റു വകുപ്പ് ഉദ്യോഗസ്ഥർ തഹസീൽദാരുടെ നിർദേശപ്രകാരം പ്രവർത്തിക്കണം.  കണ്ടെയ്ൻമെന്റ് സോണുകളെക്കുറിച്ച് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിച്ച മാർഗനിർദേശങ്ങളും സുരക്ഷയും പൊലീസ് ഉറപ്പാക്കും.  വീടുകൾതോറുമുള്ള നിരീക്ഷണവും ആവശ്യാനുസരണം മറ്റ് ക്ലിനിക്കൽ ഇടപെടലുകളും ആരോഗ്യ വകുപ്പ് ഉറപ്പാക്കും.  നിയന്ത്രണങ്ങൾ  ലംഘിക്കുന്നവർക്കെതിരെ 2005ലെ ദുരന്തനിവാരണ നിയമത്തിലെ വകുപ്പ് 51 മുതൽ 60 പ്രകാരവും  ഐപിസി വകുപ്പ് 188 പ്രകാരവുമുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും കലക്ടർ പി ബി നൂഹ് അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top