26 April Friday

സാംസ്‌കാരിക കൂട്ടായ്‌മകളിൽ 
വർഗീയത കലർത്താൻ ശ്രമം: കെ ടി ജലീൽ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2023
പത്തനംതിട്ട 
ക്ഷേത്രോത്സവവും പള്ളി പെരുന്നാളും പോലെയുള്ള സാംസ്‌കാരിക കൂട്ടായ്‌മകളിൽ വർഗീയത കലർത്തി നാടിനെ ഭിന്നിപ്പിക്കാനാണ്‌ ആർഎസ്‌എസ്‌ ശ്രമിക്കുന്നതെന്ന്‌ ജാഥാംഗം കെ ടി ജലീൽ പറഞ്ഞു. പത്തനംതിട്ടയിലെ സ്വീകരണകേന്ദ്രത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതസൗഹാർദത്തിന്റെ ഉത്തമ ഉദാഹരണമാണ്‌ ശബരിമല. ഉറ്റസുഹൃത്തായ വാവരുസ്വാമിയെ തൊട്ടടുത്ത്‌ പ്രതിഷ്‌ഠിച്ച്‌ അയ്യപ്പൻ മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്നു. 
മനുഷ്യനെ വേർതിരിച്ചുകണ്ട്‌ അവകാശങ്ങൾക്കുമേൽ കടന്നുകയറ്റം നടത്തുന്നത്‌ മറ്റ്‌ രാജ്യങ്ങളിലൊന്നും കാണാനാവില്ല. മതനിരപേക്ഷതയുടെ നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാനുള്ള ഇന്ത്യയിലാണ്‌ ഇപ്പോൾ ജനങ്ങളെ വർഗീയമായി വേർതിരിക്കുന്നത്‌.  ചാതുർവർണ്യ സംസ്‌കാരത്തിലേക്ക്‌ രാജ്യത്തെ മാറ്റാനുള്ള ശ്രമം നടക്കുന്നു. അമിത്‌ഷായും മോഡിയും അത്യാവശ്യമായി വായിക്കേണ്ടത്‌ ഭഗവദ്‌ഗീതയാണെന്നും കെ ടി ജലീൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top