23 May Monday

ഭാവിയിലേക്കുള്ള പാലം: മന്ത്രി ബാലഗോപാല്‍

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022

 പത്തനംതിട്ട

കെ റെയിൽ കേരളത്തിന്റെ വർത്തമാനത്തിൽ നിന്നും ഭാവിയിലേക്കുള്ള പാലമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.  സിൽവർ ലൈൻ അർധ അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ച് ജനങ്ങൾക്കുള്ള ആശങ്ക  ദൂരീകരിക്കാൻ  പത്തനംതിട്ടയിൽ നടന്ന ചർച്ചാ യോ​ഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
യാത്രാ സമയ ലാഭത്തിനൊപ്പം ടൂറിസം, ഐ ടി, ഫിഷറീസ് തുടങ്ങിയ മേഖലകളിൽ വലിയ മുന്നേറ്റത്തിനുള്ള മാർഗവും വിപുലമായ തൊഴിൽ സാധ്യതകളുമാണ്  ലഭ്യമാവുക. യാഥാർഥ്യങ്ങൾ ഉൾക്കൊള്ളാനും നുണ പ്രചാരണങ്ങളെ തള്ളിക്കളയാനും പദ്ധതിക്ക് പിന്തുണ നൽകാനും പൊതു സമൂഹം തയാറാകണം.  
പരിസ്ഥിതിക്ക്   ഒരു ദോഷവും വരാത്ത രീതിയിലാണ് നിർമാണം  നടത്തുക.വയലുകളുടെയും മറ്റും സംരക്ഷണം ഉറപ്പാക്കാൻ  88 കിലോമീറ്ററിൽ  ആകാശ പാതയാണ് നിർമിക്കുന്നത്.   ഒരിടത്തും വനമേഖലയിലൂടെ  പോകുന്നില്ല.  നിർമാണ വേളയിൽ 50,000 പേർക്കും പ്രവർത്തന ഘട്ടത്തിൽ 11,000 പേർക്കും പദ്ധതിയിലൂടെ തൊഴിൽ ലഭിക്കും. കമ്പോള വിലയേക്കാൾ നാലിരട്ടി വരെ പണം നൽകിയാണ് സർക്കാർ ഭൂമി ഏറ്റെടുക. ഏറ്റെടുക്കുന്ന എല്ലാ സ്ഥലത്തിനും കൃത്യമായി പണം നൽകും. 
സംസ്ഥാനത്തിന് ഗുണകരമാകുന്ന പദ്ധതി ജനങ്ങളുമായി സംവദിച്ച് പൂർണ പിന്തുണ ഉറപ്പാക്കി നടപ്പാക്കാനാണ് ശ്രമിക്കുന്നത്. പദ്ധതിയെ അന്ധമായി എതിർക്കുന്നത് ഒഴിവാക്കണം.    കിഫ്ബിയുമായി ചേർന്ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിന്റെ നിർമാണ പ്രവർത്തനം ഉടൻ പൂർത്തിയാക്കുമെന്നും  മന്ത്രി പറഞ്ഞു.
ആരോഗ്യ മന്ത്രി വീണാ ജോർജ് അധ്യക്ഷയായി.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ,   കലക്ടർ ഡോ. ദിവ്യ എസ് അയ്യർ,  പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ,  കെ റെയിൽ മാനേജിങ് ഡയറക്ടർ വി അജിത്കുമാർ, കെ റെയിൽ പ്രോജക്ട് ആൻഡ് പ്ലാനിംഗ് ഡയറക്ടർ പി  ജയകുമാർ, കെ റെയിൽ ഡെപ്യുട്ടി ജനറൽ മാനേജർ ഫിനാൻസ് ജിബു ജേക്കബ്, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസ്,  
ഓട്ടോകാസ്റ്റ്  ചെയർമാൻ അലക്സ് കണ്ണമല, പത്തനംതിട്ട ഇഎംഎസ് കോ-ഓപ്പറേറ്റീവ് ആശുപത്രി ചെയർമാൻ പ്രൊഫ. ടി കെ ജി നായർ,  പത്തനംതിട്ട നഗരസഭ അധ്യക്ഷൻ അഡ്വ. ടി സക്കീർ ഹുസൈൻ, അടൂർ നഗരസഭ അധ്യക്ഷൻ ഡി സജി, കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ അഡ്വ.ആർ  സനൽകുമാർ,
മുൻ എംഎൽഎമാരായ രാജു ഏബ്രഹാം, എ പത്മകുമാർ, സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സിപിഐ ജില്ലാ സെക്രട്ടറി എ പി ജയൻ, ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് ആർ തുളസീധരൻപിള്ള, സാമൂഹിക, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top