13 July Sunday

മെഴുവേലിയിൽ ഒബിസി മോർച്ച കൺവീനറടക്കം സിപിഐ എമ്മിൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021

മെഴുവേലിയിൽ സിപിഐ എമ്മിലേക്ക്‌ എത്തിയവരെ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ചെങ്കൊടി നൽകി 
വരവേൽക്കുന്നു

 കോഴഞ്ചേരി

ഇനിയൊരിക്കലും വർഗീയതയുമായി സന്ധിയില്ല. മെഴുവേലിയിൽ ഗ്രാമ, ബ്ലോക്ക് ബിജെപി സ്ഥാനാർഥികളും നേതാക്കളും ഉൾപ്പടെ സിപിഐ എമ്മിൽ. പാർടി ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അവരെ ചെങ്കൊടി നൽകി വരവേറ്റു.  രാജ്യം നേരിടുന്ന ദുരവസ്ഥക്ക്‌ കാരണം ബിജെ പിയാണെന്ന തിരിച്ചറിവാണ് ബിജെപി ബന്ധം ഉപേക്ഷിക്കാൻ കാരണം. നാടിനെ രക്ഷിക്കാൻ സിപിഐ എമ്മിനെ കഴിയു. ഒന്നും രണ്ടും പിണറായി സർക്കാരുകൾ അത് തെളിയിച്ചു.ജാതിപറഞ്ഞ് അടിസ്ഥാന പ്രശ്നങ്ങളിൽ നിന്നും വഴിതിരിച്ചുവിടുകയാണ് ബിജെപി ചെയ്യുന്നത്. 
അത് മനസ്സിലാക്കിയവർ ഇനിയും ബിജെപി വിടുമെന്നും അവർ പറഞ്ഞു.
ഒബിസി മോർച്ച പഞ്ചായത്ത് കൺവീനർ അനിൽരാജ്, മൂലൂർ ഡിവിഷൻ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥി കെ പി ശശികല, മെഴുവേലി രണ്ടാം വാർഡ്  സ്ഥാനാർഥി രുക്കു രാജൻ, സേവാഭാരതി ഭാരവാഹി ചിന്നുരുക്കു, ബിജെപി മുൻനിര പ്രവർത്തകരായ അശോക്, ഹരിത, ശ്രുതില എന്നിവരാണ് സിപിഐ എമ്മിൽ ചേർന്നു പ്രവർത്തിക്കാൻ എത്തിയത്.
ഏരിയ സെക്രട്ടറി ടി വി സ്റ്റാലിൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ സി രാജഗോപാലൻ, ആർ അജയകുമാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ പി വിശ്വംഭരൻ, കെ ആർ കുട്ടപ്പൻ, ലോക്കൽ സെക്രട്ടറി ബി എസ് അനീഷ് മോൻ എന്നിവർ സംസാരിച്ചു. മെഴുവേലി ഹൈസ്കൂൾ ജങ്‌ഷനിൽ പുതിയതായി ആരംഭിച്ച ലോക്കൽ കമ്മിറ്റി ഓഫീസും  ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top