20 April Saturday
ത്രിപുരയ്‌ക്ക്‌ ഐക്യദാർഢ്യം

ആക്രമണത്തിനെതിരെ പ്രതിഷേധമുയർന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 14, 2021

ത്രിപുര ഐക്യദാർഢ്യ ധർണ പത്തനംതിട്ട സെൻട്രൽ ജങ്‌ഷനിൽ സിപിഐ എം ജില്ലാ സെക്രട്ടറി 
കെ പി ഉദയഭാനു ഉദ്‌ഘാടനം ചെയ്യുന്നു

 പത്തനംതിട്ട 

ത്രിപുരയിൽ സിപിഐ എം പ്രവർത്തകർക്ക്‌ നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച്‌ സിപിഐ എം വിവിധ കേന്ദ്രങ്ങളിൽ ത്രിപുര ഐക്യദാർഢ്യദിനം ആചരിച്ചു. പത്തനംതിട്ടയിൽ ഐക്യദാർഢ്യ ധർണ സെൻട്രൽ ജങ്‌ഷനിൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റ് അംഗം പ്രൊഫ. ടി കെ ജി നായർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കോമളം അനിരുദ്ധൻ, അമൃതം ഗോകുലം എന്നിവർ പങ്കെടുത്തു. 
വിവിധയിടങ്ങളിൽ എം ജെ രവി, സിപിഐ എം ഏരിയ സെക്രട്ടറി എൻ സജി കുമാർ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. ടി സക്കീർ ഹുസൈൻ,  ഏരിയ കമ്മിറ്റി അംഗം കെ അനിൽകുമാർ, അഡ്വ. അബ്ദുൽ മനാഫ്, എം വി  സഞ്ജു, ഒ പി ഷിബു, എം സി ഷാമിൾ കുമാർ, ഏരിയാകമ്മിറ്റി അംഗം പി ജി പ്രസാദ്, ജില്ലാ കമ്മിറ്റി അംഗം എസ് നിർമല ദേവി, വി വി വിനോദ്, ബൈജു ഓമല്ലൂർ, അനീഷ്‌ വിശ്വനാഥ്‌ എന്നിവർ ഉദ്‌ഘാടനം ചെയ്‌തു. 
കോന്നിയിൽ 158 കേന്ദ്രങ്ങളിൽ എക്യദാർഢ്യ ധർണ നടന്നു. വിവിധ കേന്ദ്രങ്ങളിൽ ജില്ലാ സെക്രട്ടറിയറ്റംഗം പി ജെ അജയകുമാർ, അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ, ഏരിയ സെക്രട്ടറി ശ്യാംലാൽ, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനൻ, കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ്‌ പി എസ് കൃഷ്ണകുമാർ ,ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ സംഗേഷ് ജി നായർ എന്നിവർ ഉദ്ഘാടനം ചെയ്തു.
കൂടൽ ലോക്കൽ കമ്മിറ്റിയിലെ വിവിധ ബ്രാഞ്ചുകളിൽ നടന്ന പ്രതിഷേധ യോഗം കെ ചന്ദ്രബോസ്, പി വിജയകുമാർ, വി ഉന്മേഷ് എന്നിവർ ഉദ്ഘാടനം ചെയ്തു.
ഏനാത്ത് പ്രതിഷേധ പ്രകടനവും യോഗവും അഡ്വ. എ താജുദീൻ ഉദ്ഘാടനം ചെയ്തു. 
റാന്നിയിൽ ത്രിപുര ഐക്യദാർഢ്യ ദിനം ഏരിയ കമ്മറ്റി അംഗം ടി എൻ ശിവൻകുട്ടി  ഉദ്‌ഘാടനം ചെയ്തു. മല്ലപ്പള്ളിയിൽ വിവിധയിടങ്ങളിൽ സിപിഐ എം ഏരിയ സെക്രട്ടറി ബിനു വർഗീസ്, എം രാജൻ, കെ പി രാധാകൃഷ്‌ണൻ, ഷിനു കുര്യൻ എന്നിവർ ഉദ്ഘാടനം ചെയ്തു. അടൂരിൽ ഏരിയ കമ്മിറ്റി അംഗം കെ ജി വാസുദേവൻ ഉദ്‌ഘാടനം ചെയ്തു. 
കോഴഞ്ചേരിയിൽ വിവിധ കേന്ദ്രങ്ങളിൽ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം ഏ പത്മകുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ സി രാജഗോപാലൻ, ബാബു കോയിക്കലേത്ത്, ആർ അജയകുമാർ, ഏരിയ സെക്രട്ടറി ടി വി സ്റ്റാലിൽ, പി കെ എസ് ജില്ലാ പ്രസിഡന്റ്‌ കെ എം ഗോപി , കെ എസ് കെ ടി യു ഏരിയാ സെക്രട്ടറി പി കെ സത്യവൃതൻ, കർഷക സംഘം ഏരിയ സെക്രട്ടറി ജി വിജയൻ ,പ്രസിഡന്റ്‌ ടി പ്രദീപ് കുമാർ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി ബി സതീഷ് കുമാർ, ഏരിയാ സെക്രട്ടറി ബിജിലി പി ഈശോ എന്നിവർ ഉദ്ഘാടനം ചെയ്‌തു.
ഇരവിപേരൂർ ഏരിയയിൽ സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം അഡ്വ. കെ അനന്തഗോപൻ, കെ അനിൽ കുമാർ, ജി പി ചാക്കോ, ഒ എസ് സുധീഷ്, കെ എൻ രാജപ്പൻ, അഡ്വ. എൻ രാജീവ്‌, അഡ്വ. അഭിലാഷ് ഗോപൻ, പി ബി അഭിലാഷ്, അജിത് പ്രസാദ്‌, ഏരിയ കമ്മിറ്റി അംഗം ഷിജു പി കുരുവിള, ബിനു ജോൺ, ഒ പി കുഞ്ഞുമോൻ, രാജശേഖര കുറുപ്പ്, സി കെ ലതാ കുമാരി, കെ സോമൻ, ജോർജ്‌ വർഗീസ്, ജി അജയകുമാർ, ജയ ദേവദാസ്, സണ്ണി ശമുവേൽ, ബിജു വർക്കി, മധുസൂദനൻ പിള്ള, തോമസ് ജോർജ്, അരുൺകുമാർ, അനീഷ് ജോർജ് മാത്യു, രതീഷ്, സിബി കെ രവീന്ദ്രനാഥ്‌, സുനിൽ വർഗീസ്, ജില്ലാപഞ്ചായത്ത് അംഗം  ജിജി മാത്യു, അലക്സ് കെ തോമസ്, പി എസ് അനീഷ്‌ എന്നിവർ ഉദ്‌ഘാടനം ചെയ്‌തു. 
പെരുനാട് ഏരിയയിലെ വിവിധയിടങ്ങളിൽ ഏരിയ സെക്രട്ടറി എസ് ഹരിദാസ്, ജില്ലാ കമ്മിറ്റിയംഗം പി എസ് മോഹനൻ, കെ എസ് ഗോപി, റോബിൻ കെ തോമസ്, രാധാ പ്രസന്നൻ, ലോക്കൽ കമ്മിറ്റിയിൽ ജോബി ടി ഈശോ, കെ കെ മോഹനൻ, എസ് ജ്യോതിഷ്, വർഗീസ് കോശി, എം എ കുരുവിള, ഷാനു സലിം ,ജയ് സൺ ജോസഫ് സാജൻ, ഗ്രേസി ഫിലിപ്പ്, ആർ ഡി മോഹനൻ, പി ആർ പ്രമോദ്, ലേഖ സുരേഷ്, ടി എ നിവാസ്, പ്രവീൺ പ്രസാദ്, എൻ ലാലാജി, ടി കെ സോമരാജൻ, സി എസ് ജയരാജ്, കെ ജെ ജയിംസ്, പ്രസാദ് ഓലിപാറയിൽ, സി എസ് സുകുമാരൻ, സി എ അനിൽകുമാർ, സി ഡി അരവിന്ദാക്ഷൻ, രജിത് കെ രാജൻ, യമുന സന്തോഷ്, മോഹനൻ പൊന്നു പിള്ള, ടി എസ് രാധാകൃഷ്ണൻ, ഓമന പ്രഭ എന്നിവർ ഉദ്‌ഘാടനം ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top