അടൂർ
തൊഴിലുറപ്പിനെ തകർക്കുന്ന ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എൻആർഇജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ ഏറത്ത് ചൂരക്കോട് പോസ്റ്റാഫീസിലേക്ക് ആയിരങ്ങൾ മാർച്ചും ധർണയും നടത്തി. ചുരക്കോട് കളത്തെട്ട് ജങ്ഷനിൽ നിന്ന് മാർച്ച് ആരംഭിച്ചു.
ചുരക്കോട് പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ ധർണ സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. യൂണിയൻ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഉദയൻ അധ്യക്ഷയായി. സെക്രട്ടറി ടി ഡി സജി സ്വാഗതം പറഞ്ഞു. യൂണിയൻ സംസാന കമ്മിറ്റി അംഗം റോയി ഫിലിപ്പ്, ഏരിയ സെക്രട്ടറി എ ആർ അജീഷ് കുമാർ, ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ ബി രാജശേഖരക്കുറുപ്പ്, പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നപ്പുഴ, യൂണിയൻ നേതാക്കളായ ജെ ശൈലേന്ദ്രനാഥ്, അഡ്വ. ഡി ഉദയൻ, ഡി ജയകുമാർ, സിപിഐ എം ഏരിയ കമ്മിറ്റി അംഗം റോഷൻ ജേക്കബ്, ഏറത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ മോഹനൻ, തുവയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി അനീഷ് രാജ്, പഞ്ചായത്തംഗങ്ങളായ അനിൽ പൂതക്കുഴി, ശ്രീജ, സ്വപ്ന, സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..