23 April Tuesday
ഐടിഐ തെരഞ്ഞെടുപ്പ്

എസ്എഫ്ഐക്ക് മിന്നും വിജയം

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022
പത്തനംതിട്ട
ജില്ലയിൽ തിരഞ്ഞെടുപ്പ് നടന്ന രണ്ട് ഗവൺമെന്റ് ഐടിഐകളിലും എസ്എഫ്ഐ വമ്പിച്ച ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. ചെന്നീർക്കര ഗവൺമെന്റ് ഐടിഐയിൽ 38 വർഷമായി തുടർച്ചയായ എസ്എഫ്ഐയുടെ വിജയം ഇത്തവണയും ആവർത്തിച്ചു. 
റാന്നി  ഗവൺമെന്റ് ഐടിഐയിൽ എസ്എഫ്ഐ പാനലിൽ മത്സരിച്ചവരും മികച്ച വിജയം നേടി. ചെന്നീർക്കരയിൽ മത്സരിച്ച  ചെയർമാൻ എച്ച്ഹരീന്ദ്രൻ , ജനറൽ സെക്രട്ടറി എസ് ഷംനാസ്, കൗൺസിലർ  ആർ ആരിജിത്ത് , മാഗസിൻ എഡിറ്റർ എസ്‌  ഐശ്വര്യ , ജനറൽ ക്യാപ്റ്റൻ സതീഷ് ലാൽ, കൾച്ചറൽ സെക്രട്ടറി അശ്വിൻ ജേക്കബ് എന്നിവർ വിജയിച്ചു. റാന്നിയിൽ ചെയർമാൻ കെ ശ്രീരാഗ് , ജനറൽ സെക്രട്ടറി നീന രാജേന്ദ്രൻ, കൗൺസിലർ  മായാ മോഹൻ, മാഗസിൻ എഡിറ്റർ ടി ജി അർജുൻ, ജനറൽ ക്യാപ്റ്റൻ അനന്തു, കൾച്ചറൽ സെക്രട്ടറി ബെൻസൺ എന്നിവരും വൻഭൂരിപക്ഷത്തിൽ വിജയിച്ചു. ചെന്നീർക്കര ഐടിയിൽ നടന്ന പ്രകടനവും യോഗവും  എസ്എഫ്ഐ ജില്ലാ സെക്രട്ടറി അമൽ അബ്രഹാം ഉദ്ഘാടനം ചെയ്തു.  
ജില്ലാ പ്രസിഡന്റ്‌  ഷൈജു സംസാരിച്ചു. റാന്നി ഐടിഐയിൽ നടന്ന പ്രകടനവും യോഗവും എസ്എഫ്ഐ ജില്ലാ ജോയിന്റ്‌ സെക്രട്ടറി  കെ ആർ രഞ്ജു ഉദ്ഘാടനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top