19 April Friday

സെൽഫി ലോകമായി 
കൊടുമൺ റൈസ്‌ പവലിയൻ

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022

 പത്തനംതിട്ട 

പൊന്നരിവാളും തങ്കക്കതിരുമായി പാടത്തു നിന്ന് കയറി വരുന്ന കർഷകത്തൊഴിലാളി സ്ത്രീ പുതുതലമുറയെ സംബന്ധിച്ചടത്തോളം അന്യംനിന്ന കാഴ്ചയാണ്. കഴിഞ്ഞു പോയ കാലത്തിന്റെ കാഴ്ചകളെ ഡിജിറ്റൽ കാലത്തിന്റെ ഓർമ്മച്ചെപ്പുകളിലേക്ക് പകർത്തിയെടുക്കുന്നതിന്റെ തിരക്കിലാണ് പുതിയ തലമുറ. അങ്ങനെ പുത്തൻ കാഴ്ചകളൊരുക്കി രുചി വൈവിധ്യങ്ങളുള്ള വിഭവങ്ങളുമായി മേളയിലെത്തിയ കൊടുമൺ റൈസിന്റെ പവലിയൻ സെൽഫി കോർണർ ആയി മാറുകയാണ്. അരിയാഹാരം ശീലമാക്കിയ മലയാളിക്ക് കഴിക്കാനും കൊറിയ്ക്കാനുമുള്ള പോഷകസമൃദ്ധമായ നിരവധി മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഔഷധ ഗുണമുള്ള  ജർമിനേറ്റഡ് റൈസ്, പിണ്ടി ജ്യൂസ് തുടങ്ങിയവയും മേളയിലെ പ്രത്യേകതകളാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top