20 April Saturday

മനസ്സിലേക്ക്‌ 
ഓടിയെത്തി സഫി

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022

 പത്തനംതിട്ട

സന്ദർശകരുടെ മനം കവർന്ന് മേളയിൽ ഓടിക്കളിക്കുകയാണ് സഫി റോബോട്ട്. എന്റെ കേരളം  പരിപാടിയുടെ ‘ടെക്നോ ഡെമോ' മേളയിലാണ് മുസലിയാർ എൻജിനീയറിങ് കോളേജിലെ ഇലക്ട്രോണിക്‌സ് എൻജിനീയറിങ് വിഭാഗത്തിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ സഫി റോബോട്ട് ഓടി നടക്കുന്നത്. ഗൂഗിൾ അസിസ്റ്റന്റ് വഴിയാണ് സഫിയുടെ പ്രവർത്തനം നിയന്ത്രിക്കുന്നത്. 
പ്രോഗ്രാം നോട്ടീസ് വിതരണം ചെയ്യുകയാണ് മേളയിൽ സഫിയുടെ പ്രധാന ജോലി. സഫിയെ കൂടാതെ ഔട്ട്‌ഡോർ പോർട്ടബിൾ സാനിറ്റേഷൻ ഉപകരണം, ചിലവ് കുറഞ്ഞ ഓക്‌സിജൻ കോൺസെൻട്രേറ്റർ, പരീക്ഷ ഹാൾ സ്‌ക്രീനിങ് സംവിധാനം, വിദ്യാർഥികളുടെ  അക്കാദമിക് പ്രൊജക്ടുകൾ എന്നിവ മേളയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.  സിവിൽ എൻജിനീയറിങ് ഡിപ്പാർട്ട്‌മെന്റിന്റെ ഡാമിന്റെ മോഡൽ, അബാൻ ജങ്‌ഷൻ ഫ്‌ളൈഓവർ, ഹൈഡ്രോളിക് ബ്രിഡ്ജ്,  ഓട്ടോമേറ്റഡ് ഫ്‌ലഡ് ബാരിയർ എന്നിവയുടെ മാതൃകകളും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.  
ഇലക്ട്രിക്കൽ വിഭാഗത്തിന്റെ  ഫ്‌ളഡ് റോബോട്ട്, ആധുനിക  ഇലക്ട്രിക്കൽ കൺവെർട്ടഡ് ബൈക്ക്, കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ  ഹാൻഡ് ജെസ്റ്റർ ഐഡന്റിഫിക്കേഷൻ സംവിധാനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടുകൂടി ഉള്ള  കോവിഡ സ്‌ക്രീനിങ് എക്യുഐപ്‌മെന്റ്, തുടങ്ങിയവ  സ്റ്റാളിന്റെ മുഖ്യ ആകർഷണങ്ങളാണ്. 
ചെന്നീർക്കര ഐടി ഐ യുടെ ടെക്‌നോഡെമോ സ്റ്റാളിലാകട്ടെ സ്മാർട്ട് വീടാണ് പ്രധാനം. ഒരു വീട്ടിലെ ഒരു സ്വിച്ചു പോലും പ്രവർത്തിപ്പിക്കാതെ വീട്ടിലെ മുഴുവൻ ഉപകരണളും പ്രവർത്തിപ്പിക്കുവാൻ കഴിയുന്ന ബ്ലിങ്ക് ആപ്പാണ് ഇത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top