02 July Wednesday

സിപിഐ എം കൊടുമൺ ഏരിയ കമ്മിറ്റി ഓഫീസ്‌ കെട്ടിടം ഉദ്ഘാടനംചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021

സിപിഐ എം കൊടുമൺ ഏരിയ കമ്മിറ്റി ഓഫീസിന് ഏഴംകുളത്ത് നിർമിച്ച പുതിയ കെട്ടിടം ജില്ലാ സെക്രട്ടറി 
കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്യുന്നു

കൊടുമൺ
സിപിഐ എം കൊടുമൺ ഏരിയ കമ്മിറ്റി ഓഫീസിന് ഏഴംകുളത്ത് നിർമിച്ച പുതിയ കെട്ടിടം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ എൻ സലീം അധ്യക്ഷനായി.കൊടുമൺ ഏരിയയിലെ പാർടി പ്രവർത്തകരുടെയും അനുഭാവികളുടെയും  അഭിലാഷമാണ്  പൂർത്തീകരിച്ചത്.
ഏരിയ കമ്മിറ്റി ഓഫീസിനു വേണ്ടി മുമ്പ്സ്ഥലം വാ ങ്ങിയപ്പോൾ അതിലുണ്ടായിരുന്ന ഒരു ചെറിയ കുടുംബം താമസിച്ചു കൊണ്ടിരുന്ന കെട്ടിടത്തിലായിരുന്നു നിലവിൽ ഓഫീസ് പ്രവർത്തിച്ചത്.  ആവശ്യമായസൗകര്യങ്ങളോട് കൂടിയതാണ് പുതിയ ഓഫീസ്‌ കെട്ടിടം. മുൻ ജില്ലാ കമ്മിറ്റിയംഗവും വിവിധ ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയുമായിരുന്ന സി കെ ചെല്ലപ്പനെയും കുന്നിടയിലെ കർഷകത്തൊഴിലാളി സമരത്തിന് നേതൃത്വം നൽകിയ വി ഭാസിയെയും സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ അനന്തഗോപൻ ആദരിച്ചു.  ഭരണകൂടവും കേരള സമൂഹവും എന്ന വിഷയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ  പ്രബന്ധം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗമായ ടി ഡി ബൈജു, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ കെ ശ്രീധരൻ, ആർ തുളസീധരൻ പിള്ള, പ്രൊഫ.കെ മോഹൻ കുമാർ, എന്നിവർ സംസാരിച്ചു.
 പ്രകൃതി സൗഹൃദപരവും മനോഹരവുമായി കെട്ടിടം രൂപകൽപ്പന ചെയ്ത അടൂർ വാസ്തുശില്‌പ കൺസ്ട്രക്ഷൻ കമ്പനി മാനേജർ മനോജ് കുമാർ,  തൊഴിലാളികൾകൾ, ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറി കെ രാമകൃഷ്ണൻ, എന്നിവരെ ആദരിച്ചു.  ഏരിയ സെക്രട്ടറി എ എൻ സലീം അധ്യക്ഷനായി. എസ് സി ബോസ് സ്വാഗതവും ആർ കമലാസനൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top