29 March Friday

കേന്ദ്രത്തിനെതിരെ തൊഴിലുറപ്പ്‌ തൊഴിലാളികളുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022

എൻആർഇജി വർക്കേഴ്സ് യൂണിയൻ ഏഴംകുളം പഞ്ചായത്തിലേക്ക് നടത്തിയ മാർച്ച്‌ ജില്ലാ സെക്രട്ടറി 
അഡ്വ. ആർ സനൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

 ഏഴംകുളം/ കലഞ്ഞൂർ

തൊഴിലുറപ്പ്‌ ദിനങ്ങൾ വെട്ടികുറച്ച കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച്‌  എൻആർഇജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ ഏഴംകുളം, കലഞ്ഞൂർ പഞ്ചായത്തുകളിലേക്ക് മാർച്ച് നടത്തി. ഏഴംകുളത്ത് യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വ. ആർ സനൽകുമാർ ഉദ്ഘാടനം ചെയ്തു. രാധാമണി ഹരികുമാർ അധ്യക്ഷയായി. യൂണിയൻ ഏരിയ സെക്രട്ടറി കെ പ്രസന്നകുമാർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ബീനാ പ്രഭ, സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ പ്രൊഫ. കെ മോഹൻ കുമാർ, ആർ തുളസീധരൻ പിള്ള , ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ് വി എസ് ആശ, കെ എസ് കെടിയു ഏരിയ സെക്രട്ടറി എസ് സി ബോസ്, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ സി മോഹനൻ നായർ, ബി ജയകുമാർ, ആർ കമലാസനൻ, പഞ്ചായത്തംഗങ്ങളായ അഡ്വ. എ താജുദ്ദീൻ, ബാബു ജോൺ, ജോൺ കുട്ടി, ഇ എ റഹീം എന്നിവർ സംസാരിച്ചു. 
കലഞ്ഞൂരിൽ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ എസ് ഭദ്രകുമാരി ഉദ്ഘാടനം ചെയ്‌തു. യൂണിയൻ  പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ് സിബി ഐസക് അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റിയംഗം സൗദ രാജൻ,  കലഞ്ഞൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ടി വി പുഷ്പവല്ലി,  സിപിഐ എം കൊടുമൺ ഏരിയ കമ്മിറ്റി അംഗങ്ങളായ എസ് രാജേഷ്, കെ ചന്ദ്രബോസ്, പി വി  ജയകുമാർ, സിപിഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ എം മനോജ്‌ കുമാർ, വി ഉന്മേഷ്,  യൂണിയൻ പഞ്ചായത്ത്‌ സെക്രട്ടറി ടി എൻ സോമരാജൻ, പഞ്ചായത്തംഗം ഷാൻ ഹുസൈൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top