20 April Saturday

ശരീരം മെഡിക്കൽ വിദ്യാർഥികൾക്ക്, പെൻഷൻ ദുരിതാശ്വാസ നിധിയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020
കൊടുമൺ
നഖം വെട്ടിയാൽപ്പോലും അത് സ്വന്തം മണ്ണിൽ തന്നെ കുഴിച്ചുമൂടണമെന്ന് ആളുകൾ വാശി പിടിക്കുന്ന കാലത്ത് മരണാനന്തരം തന്റെ ശരീരം മെഡിക്കൽ വിദ്യാഥികളുടെ പാഠപുസ്തകമാക്കി മാറ്റാൻ ആഗ്രഹിക്കുകയാണ് നെടുമൺകാവ് വിളയിൽത്തറയിൽ സുകുമാരൻ. ഭാര്യയുടെയും മക്കളുടെയും സാന്നിധ്യത്തിൽ ശരീരം മെഡിക്കൽ കോളേജിന് കൈമാറാനുള്ള സമ്മതപത്രം ഒപ്പിട്ട് സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിന് കൈമാറി. കൂടാതെ സാമൂഹ്യ സുരക്ഷാ പദ്ധതിയിലൂടെ അദ്ദേഹത്തിനും ഭാര്യയ്ക്കും ലഭിച്ച രണ്ടു മാസത്തെ പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകുകയും ചെയ്തു. 
ചെറുപ്പം മുതലേ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകനായിരുന്ന ഇദ്ദേഹം സിപിഐ എം നെടുമൺകാവ് ബ്രാഞ്ച് അംഗമാണ്. മുൻ സൈനികനായ മകൻ പുഷ്പരാജിനൊപ്പമാണ് താമസം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top