19 April Friday

പെരിങ്ങരയിൽ സ്വപ്‌നഭവനത്തിന് ശിലയിട്ടു

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020

 തിരുവല്ല

ലക്ഷ്മി നാരായണ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സിപിഐ എം പെരിങ്ങര ലോക്കൽ കമ്മിറ്റി നിർമിച്ചു നൽകുന്ന സ്വപ്നഭവനത്തിന് ശിലയിട്ടു. ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ശിലാസ്ഥാപനം നിർവഹിച്ചു. ബ്രാഞ്ച് സെക്രട്ടറി ഗീതാ പ്രസാദ് അധ്യക്ഷയായി. ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ആർ സനൽ കുമാർ, ഏരിയാ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി ആന്റണി, ഏരിയാ കമ്മിറ്റിയംഗം പ്രമോദ് ഇളമൺ, ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാർ, ടി ആർ രാജേഷ്, ബിജു എലിമുള്ളിൽ, കെ രാജീവ്, കെ പി ഫിലിപ്പ്, രാജു കൊല്ലവറ, ആർ രാധാകൃഷ്ണൻ, സിബിച്ചൻ, രവീന്ദ്രനാഥ്‌ എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റിയംഗം മഞ്ജുഷ –-സുരേന്ദ്രൻ ദമ്പതികൾക്കാണ് വീട് നിർമിച്ച് നൽകുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top