24 April Wednesday

സമരജ്വാലയായി പടരും

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022

 കോഴഞ്ചേരി 

ഏകാധിപത്യ ഭരണത്തിനെതിരെ ജീവൻമരണ പോരാട്ടത്തിന്റെ  പാഞ്ചജന്യം മുഴങ്ങിയ കോഴഞ്ചേരിയിൽ ഇന്ത്യൻ ജനാധിപത്യത്തെ അപകടത്തിലാക്കുന്നതിനെതിരെ പ്രക്ഷോഭത്തിന്റെ  തീക്കാറ്റുയർന്നു. എൽഡിഎഫ് ആറന്മുള  മണ്ഡലത്തിന്റെ നേതൃത്വത്തിലായിരുന്നു സമരജ്വാല. 1935 മെയ് 11നാണ് ദേശീയ സ്വാതന്ത്രത്തിനു വേണ്ടി സവർണ, അവർണ വ്യത്യാസമില്ലാതെ കോഴഞ്ചേരി പഴഞ്ഞി പുരയിടത്തിൽ വൻ ജനാവലി ഒഴുകിയെത്തിയത്. 
യോഗത്തിൽ സി കേശവൻ ദിവാനായിരുന്ന സർ സിപിക്കും ഏകാധിപത്യത്തിനും എതിരെ ആഞ്ഞടിച്ചു. കേരളത്തിലെ സ്വാതന്ത്ര്യസമരത്തിന് ചടുലമായ മുന്നേറ്റം നൽകിയ പ്രക്ഷോഭ ഭൂമി തന്നെ എൽഡിഎഫ് സ്വാതന്ത്ര്യസംരക്ഷണത്തിനുള്ള മുന്നേറ്റത്തിനു തുടക്കം കുറിക്കാനും  തെരഞ്ഞെടുത്തത് മറ്റൊരു ചരിത്ര നിയോഗം. ബീഹാറിൽ നിന്ന് രൂപം കൊണ്ട കൊടുങ്കാറ്റ് ബി ജെ പി ക്കെതിരെ രാജ്യവ്യാപകമായി അലയടിക്കുന്ന നാളുകൾ വിദൂരമല്ലന്നതിന്റെ  പ്രഖ്യാപനം കൂടിയായി യോ​ഗം. 
ആരോഗ്യ മന്ത്രി വീണാ ജോർജ്, എൽഡിഎഫ് ജില്ലാ കൺവീനർ അലക്സ് കണ്ണമല, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ. ഓമല്ലൂർ ശങ്കരൻ, വൈസ് പ്രസിഡന്റ്  സാറാ തോമസ്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി ബി ഹർഷകുമാർ, അഡ്വ. ആർ സനൽകുമാർ, പി ആർ പ്രസാദ്, എൻസിപി ദേശീയ സമിതി അംഗം ചെറിയാൻ ജോർജ്  തമ്പു, സിപിഐ എം ഏരിയ സെക്രട്ടറി ടി വി സ്റ്റാലിൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബാബു കോയിക്കാലത്ത്, ആർ അജയകുമാർ, എൻ സജികുമാർ, പി ആർ പ്രദീപ്, എൽഡിഎഫ് നേതാക്കളായ സുമേഷ് ഐശ്വര്യ, ബാബു പറയത്തുകാട്, പി സി സുരേഷ് കുമാർ, ജോർജ്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top