16 April Tuesday

വികസനപ്പൂരം 
കൊടിയേറി

വെബ് ഡെസ്‌ക്‌Updated: Thursday May 12, 2022

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പത്തനംതിട്ട മുനിസിപ്പൽ സ്റ്റേഡിയത്തിൽ "എന്റെ കേരളം' പ്രദർശന വിപണന മേള 
മന്ത്രി വീണാ ജോർജ് ഉദ്‌ഘാടനം ചെയ്യുന്നു

പത്തനംതിട്ട
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദർശന വിപണനമേളയ്ക്ക് ജില്ലയിൽ തുടക്കമായി. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലെ പ്രത്യേകം സജ്ജീകരിച്ച ഓഡിറ്റോറിയത്തിൽ നിറഞ്ഞ് കവിഞ്ഞ ജനങ്ങളെ സാക്ഷിയാക്കി ആരോഗ്യമന്ത്രി വീണാജോർജ് ആഘോഷങ്ങൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.  ശരത് മണ്ണാറമലയും സംഘവും അവതരിപ്പിച്ച നാടൻപാട്ടും ശിങ്കാരിമേളവും ഉദ്ഘാടന വേദിയെ അക്ഷരാർഥത്തിൽ ഉത്സവപ്രതീതിയിലാക്കി.ജനങ്ങൾ തെരഞ്ഞെടുത്ത ജനങ്ങൾക്കു വേണ്ടിയുള്ള സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.  
അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അധ്യക്ഷനായി.  അഡ്വ. പ്രമോദ് നാരായൺ എംഎൽഎ, കലക്ടർ ഡോ. ദിവ്യ എസ് അയ്യർ, നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ, ഓട്ടോകാസ്റ്റ് ചെയർമാൻ അലക്‌സ് കണ്ണമല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ തുളസീധരൻ പിള്ള,  പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി എസ് മോഹനൻ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി, മൂലൂർ സ്മാരകം പ്രസിഡന്റ് കെ സി രാജഗോപാലൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രൊഫ. ടി കെ ജി നായർ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ അനിൽകുമാർ, ഐപിആർഡി മേഖലാ ഉപഡയറക്ടർ കെ ആർ പ്രമോദ് കുമാർ, എഡിഎം അലക്‌സ് പി തോമസ്, സിപിഐ ജില്ലാ സെക്രട്ടറി എപി ജയൻ, ജനാധിപത്യ കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു നെടുവംപുറം, ജനതാദൾ എസ് ജില്ലാ സെക്രട്ടറി സുമേഷ് ഐശ്വര്യ, കേരളാ കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ് പി കെ ജേക്കബ്, എൻസിപി ജില്ലാ വൈസ് പ്രസിഡന്റ് എം മുഹമ്മദ് സാലി,  കോൺഗ്രസ് എസ് ജനറൽ സെക്രട്ടറി ബി ഷാഹുൽ ഹമീദ്, ഇന്ത്യൻ നാഷണൽ ലീഗ് ജില്ലാ പ്രസിഡന്റ് നിസാർ നൂർമഹൽ, നൗഷാദ് കണ്ണങ്കര,  ജില്ലാതല സംഘാടകസമിതി കൺവീനർ സി മണിലാൽ തുടങ്ങിയവരും പങ്കെടുത്തു.  ഈ മാസം 17 വരെ നീണ്ടുനിൽക്കുന്ന മേളയിൽ പ്രവേശം സൗജന്യമാണ്. ദിവസവും രാവിലെ ഒൻപതുമുതൽ രാത്രി ഒൻപതുവരെയാണ് മേള.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top