25 April Thursday

കുട്ടികളെ വരവേൽക്കാൻ 
പള്ളിക്കൂടമൊരുക്കി പൊലീസുകാർ

വെബ് ഡെസ്‌ക്‌Updated: Monday Oct 11, 2021
പത്തനംതിട്ട 
കോളേജുകൾക്ക് പിന്നാലെ നവംബർ ഒന്നിന് സ്കൂളുകളും തുറക്കുമ്പോൾ, കുട്ടികളെ സ്വീകരിക്കാനായി പള്ളിക്കൂടങ്ങൾ സുന്ദരമാക്കി ജില്ലയിലെ പൊലീസുകാർ. ഗാന്ധിജയന്തി ദിനത്തിൽ തുടക്കമിട്ട സ്കൂൾ ശുചീകരണ, നവീകരണ പ്രവർത്തനങ്ങൾ തുടരാൻകഴിഞ്ഞ സംതൃപ്തിയിലാണ് ജില്ലയിലെ പൊലീസ് സമൂഹം. ‘വീണ്ടും വസന്തം’എന്ന് പേരിട്ട്‌ ഒക്ടോബർ രണ്ടിന് ആരോഗ്യമന്ത്രി വീണാ ജോർജ്‌ ജില്ലാതല ഉദ്‌ഘാടനം നിർവഹിച്ച പരിപാടി സർക്കാർ സ്കൂളുകൾ കേന്ദ്രീകരിച്ച് ഞായറാഴ്ചയും തുടർന്നു. എല്ലാ പൊലീസ് സ്റ്റേഷനിലെയും എസ്എച്ച്ഒമാരുടെ നേതൃത്വത്തിൽ സ്റ്റേഷൻ തലത്തിലും വനിതാ പൊലീസ് ഇൻസ്പെക്ടർ ഉദയമ്മയുടെ നേതൃത്വത്തിൽ ജില്ലാ പൊലീസ് ആസ്ഥാനത്തെ വിവിധ യൂണിറ്റുകളിലെ ഉദ്യോഗസ്ഥർ മലയാലപ്പുഴ പുതുക്കുളം ഗവണ്മെന്റ് എൽപി സ്കൂളിലും ശുചീകരണം നടത്തി. മലയാലപ്പുഴ ഇൻസ്പെക്ടർ വിജയന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു. രാവിലെ എട്ടിന്‌ തുടങ്ങിയ പ്രവർത്തനം ഉച്ചവരെ തുടർന്നു. 
ജില്ലയിലെ എല്ലാ സർക്കാർ സ്കൂളിലും ശുചീകരണ പ്രക്രിയ സ്കൂൾ തുറക്കുംമുമ്പ് പൂർത്തിയാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ആർ നിശാന്തിനി അറിയിച്ചു. പിടിഎകൾ, എൻസിസി കേഡറ്റുകൾ, എൻഎസ്എസ് വളന്റിയർമാർ, കുടുംബശ്രീ പ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.സ്കൂളുകളും

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top